Monday, March 19, 2007

ആട്ടും തല

പണ്ടു പണ്ടു അസ്മാബിയില്‍ മൂന്നു പ്രൊഫസര്‍മാരുണ്ടായിരുന്നു. മൂന്നു പേരുടെയും പേരു മുഹമ്മത്. അതിനാല്‍ വത്സല ശിഷ്യ് ര്‍ അവരെ തിരിച്ചറിയാനായി ഓരോ അപരനാമങള്‍ നല്‍കി ആദരിച്ചു.. നെറ്റിയില്‍ വെട്ടുള്ളവന്‍ വെട്ടു മുഹ്മ്മദും ബോട്ടണി ക്ലാസ്സ് എടുക്കുന്ന ആള്‍ ബോട്ടു മുഹമ്മദും ആയപ്പോള്‍ മൂന്നാമന്‍ ആട്ടും തല എന്ന പേരില്‍ പ്രസിദ്ധനായി. ഫിസിക്സ് ആയിരുന്നു ഇദ്ദേഹത്തിന്‍റ്റ വിഷയം.
ക്ലാസ്സെടുക്കുമ്പോള്‍ ഓസിലേഷന്‍ മോഡിലിട്ട ഉഷ ഫാന്‍ പൊലെ തിരിയുമായീരുന്നു ഇദ്ദേഹത്തിന്റെ തല. അതിനാല്‍ ഞങള്‍ക്കൊക്കെ ഒത്തിരി മുന്‍പു അസ്മാബിയുടെ സൌഭാഗ്യമാകാന്‍ കഴിഞ ഏതോ ഒരു വത്സല ശീഷ്യനാണ് വന്ദ്യഗുരുവിനു "ആട്ടും തല "എന്ന പേര്‍ നല്‍കി ആദരിച്ചത്.

അസ്മാബിക്കു മതിലുകല്‍ ഇല്ലാത്ത കാലം!
ആദം ഹവ്വ മ്യുറല്‍ പെയിന്റിങില്‍ കാണുന്നതു പോലെ, ചൂള മരക്കാടിനുള്ളില്‍ അര്‍ധ്ദ നഗ്നയായി നാണിച്ചു നില്‍ക്കുന്ന അസ്മാബി!

പ്രധാന മന്ദിരത്തിനു പിന്നിലായി പ്രീ-ഡിഗ്രിക്കാര്‍ക്കായി പണിത പുതിയ കെട്ടിടം ജന-വാതിലുകള്‍ ഇല്ലാതെ, പൂട്ടുകളുടെ പാരതന്ദ്ര്യം എന്തെന്നറിയാതെ കഴിഞിരുന്ന കാലം! അതിനും അപ്പുറത്തായി കശുമാവിന്‍ തോട്ടത്തിന്റ്റെ വിസ്ത്രിതി അലിഞില്ലാതാകുന്നതു ക്ര്യിഷി ഇല്ലാതെ വരണ്ടു കിടക്കുന്ന പാടത്താണ്. ഈ പാടവും കടന്നാണ് പട്ട അടിക്കാനായി അസ്മാബി പുത്രര്‍ അടുത്തുള്ള പട്ട ഷാപ്പില്‍ പോയിരുന്നത്. അല്പം അകത്താക്കി പാമ്പായി തിരിച്ചു വരുമ്പോള്‍, കതിരാന്‍ ചുരം കയറുന്ന തമിഴുനാടു ലോറി പോലെ ബുധ്ദിമുട്ടി മുട്ടിലിഴഞാണ് പലരും പാടത്തെ കൊടും ചൂടില്‍ നിന്നും കശുമാവിന്‍ തണലിന്റെ സ്വാന്തനത്തിലേക്ക് ഇഴഞു കയറിയിരുന്നത്.
മുടിയനായ പുത്രനെ കാത്തിരിക്കുന്ന പെറ്റമ്മയെപ്പൊലെ കരിയിലമെത്തയുമായി കുടിയന്മാരെ കാത്തിരുന്നു പാടവക്കിലെ ഓരോ കശുമാവും!!
പട്ടയടിച്ചിട്ടും വാളുവെക്കാന്‍ ഭാഗ്യമില്ലാതെ പോയവര്‍ക്ക് അതിനൊരവസരം കൊടുക്കാനായി തൊട്ടടുത്ത് സുഗന്ദം പരത്തി നില്‍ക്കുന്നു അസ്മാബിയുടെ ജെന്‍സ് ടൊയ് ലെറ്റ്! തുറസ്സായി കിടന്നിരുന്ന കാമ്പസിലെ ചൂള മരച്ഛോടുകളില്‍ കാര്യം സാധിക്കാന്‍ ബുധ്ദിമുട്ടുള്ളവര്‍ക്കു ഒന്നിനാശ്രയം ഈ റ്റൊയ് ലെറ്റെ ഉന്‍ടായിരുന്നുള്ളൂ!

പണ്ടത്തെ എയര്‍ ഇന്‍ഡ്യയെ പോലെ ഇക്കാര്യത്തില്‍ ഒരു മൊണൊപൊളിയായി കശുമാവിന്‍ കാട്ടില്‍ മണം പരത്തി തലയുയര്‍ത്തി നിന്നു ശ്രീമാന്‍.
ഈ സന്നിധാനത്തിലേക്ക് ഒരുപാടു വഴികള്‍ ഉണ്ടായിരുന്നു എങ്കിലും, ഓഫീസിനു മുന്‍പിലൂടെ ബൊറ്റാനിക്കല്‍ ഗാര്‍ഡനും പഞ്ചായത്തു റോഡിനും ഇടയിലുള്ള സുപ്രസിദ്ധമായ ലവേര്‍സ് കോറീഡോര്‍ വഴി, നേരെ പ്രീ-ഡിഗ്രി കെട്ടിടത്തിന്റെ പുറകിലൂടെയുള്ള ഹൈവെ ആയിരുന്നു അധിക പേരും തെരഞെടുത്തിരുന്നതു.

ശങ്ക ആസന്നമല്ലാത്തവര്‍ കിന്നാരം പറഞു സാവധാനത്തിലും അതു ആസന്നമായവര്‍ ശീഘ്രത്തിലും പോയിരുന്നതിനാല്‍ അന്നവിടെ 3 ട്രാക് ട്രഫിക് സിസ്റ്റം ആയിരുന്നു ഉണ്ടായിരുന്നത്. ശങ്ക ശമിപ്പിച്ചവര്‍ ലെഫ്റ്റ് ട്രക്കിലൂടെ മടങി വരുമ്പോള്‍, അഴികളൊ ഗ്രില്ലുകളൊ ഇല്ലാതെ തുറന്നു കിടന്നിരുന്ന പ്രീ-ഡിഗ്രി ബ്ലോക്കിന്റെ ജനലോട്ടകളിലൂടെ എത്തിവലിഞു നോക്കിയും ഇടക്കിടക്കു പൂച്ച പട്ടി മുതലായ ജെന്തുക്കളുടെ ശബ്ദങള്‍ ഉന്ടാക്കിയും, അത്യാവശ്യത്തിനു ചില തെറികള്‍ വിളിച്ചും പോയിക്കൊണ്ടെ ഇരുന്നു.
ഞങളുടെ ക്ലാസ്സിനു ജെനലുകള്‍ക്കു ഗ്രില്ലുകല്‍ ഇല്ലാത്തതിനാലും വളരുവാന്‍ വേറെ ഇടം ഇല്ലാത്തതിനാലും, തൊട്ടടുത്തു നിന്നിരുന്ന ഒരു കശുമാവ് അതിന്റെ ഒരു വലിയ കൊമ്പിനെ വളര്‍ത്തിയിരുന്നതു ഞങളുടെ ക്ലാസ്സ് മുറിയിലേക്ക് ആയിരുന്നു.
സാറന്മാര്‍ ക്ലാസ്സെടുക്കാന്‍ നില്‍ക്കുന്ന പ്ലാറ്റ്ഫൊമിനും മുന്‍ നിര ബഞ്ചുകള്‍ക്കും ഇടയില്‍ ഇടതു ഭാഗത്തായി ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ, വിജ്ഞാന ദാഹവുമായി നിന്നിരുന്ന ആ കശുമാവിന്‍ കൊമ്പിനോടു, ക്ലാസ്സിലെ ബ്ലാക് ബോര്‍ഡിനോടുള്ളതു പോലത്തെ ഒരു സ്നേഹമായിരുന്നു ഞങള്‍ക്കുണ്ടായിരുന്നത്.
ക്ലാസ്സിലെ കൊമെഡിയനായ സീതി, മാവിനൊടുള്ള സ്നേഹം കൂടുമ്പൊള്‍ ഇങിനെ പാടും.
“അല്ലയൊ കശുമാവെ, അ***യും പുറത്തിട്ടു
പെണ്ണുങള്‍ പോകും വഴി നില്‍ക്കുവാന്‍ നാണമില്ലെ?”

സാറന്മാരുടെ ബോറന്‍ ക്ലാസ്സുകള്‍ക്കിടക്കു, ഒന്നിനു പോകുന്നവര്‍ ഇടക്കു ഈ മാവിന്‍കൊമ്പു ഇളക്കിവിടുമ്പോള്‍ ഉന്ടാക്കുന്ന തമാശ, ആസന്ന ശങ്ക തീര്‍ത്തവര്‍ക്കുന്റാവുന്ന തരത്തിലുള്ള ഒരു ആശ്വാസമായിരുന്നു ഞങള്‍ക്കു തന്നിരുന്നത്. കൂടാതെ ഇടതു ഭാഗത്തിരിക്കുന്ന സുന്ദരികളായ അജിത, സുനിതമാരുടെ നേരെ കണ്ണുകള്‍ കൊണ്ടു മിസ്സയില്‍ വിടുവാനും ഈ സന്ദര്‍ഭം ഞങള്‍ക്കു ഉപകരിച്ചിരുന്നു.

തറനിരപ്പില്‍ നിന്നും എട്ടടി പൊക്കത്തില്‍ നിന്നിരുന്ന കൊമ്പ് പിടിച്ചു കുലുക്കുവാന്‍ ചേട്ടന്മാര്‍ സാമാന്യം നന്നായി ചാടേണ്ടതുണ്ടായിരുന്നു. ഇങിനെ ചാടുന്‍പോള്‍ ഒരു കൊള്ളിയാന്‍ പോലെ അവരുടെ തല ജനലില്‍ കൂടി പ്രത്യ്ക്ഷപ്പെടുകയും ഐഡന്റിറ്റി വെളിപ്പെടുത്തുകയും ചെയ്തു.

1985 മീന മാസത്തിലെ ചൂടുള്ള ഒരു മദധ്യാഹ്നം!
ആട്ടും തല സാറിന്റെ ഫിസിക്സ് ക്ലാസ്സ്.
സൈകിള്‍ ഷോക്കാര്‍ “മക്കളേ,,,,,,“ എന്നു നീട്ടി വിളിച്ചു സദസ്സ് കൊഴുപ്പിക്കുന്നതു പോലെ, “അപ്പൊ കുട്ടികളേ,,,“ എന്ന് നീട്ടി വിളിച്ച് സാറ് ക്ലാസ്സ് ആരംഭിച്ചു. ഞങള്‍ വിജ്ഞാന ദാഹികള്‍
കണ്ണടച്ചു കാതുകൂര്‍പ്പിച്ചു കേള്‍ക്കാന്‍ തുടങി. വിജ്ഞാനദാഹം ഒട്ടും ഇല്ലാത്ത ചിലര്‍ പേപ്പര്‍ ചുരുട്ടി തറയിലിട്ട് ചെരിപ്പു കൊണ്ടുരച്ച് ശബ്ധം ഉന്റാക്കിയെങ്കിലും അത്യാവശ്യം നല്ല മോഡ്യുലേഷനുള്ള ശബ്ധം സാറിനുള്ളതിനാലും, വിജ്ഞാനദാഹത്താല്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടതിനാലും ഞങള്‍ അതൊന്നും അറിഞതേ ഇല്ല.
ആരൊ വലിയ ശബ്ധത്തോടെ മാവിന്‍ കൊമ്പു പിടിച്ചു കുലുക്കിയപ്പോഴാണ്, ഉച്ചച്ചൂടില്‍ കൊച്ചുറക്കത്തിലയിരുന്ന ഞങള്‍ക്കു പരിസരബോധം വന്നത്. ചിലര്‍ ചിറിയൊക്കെ തുടച്ച് ഒന്ന് ഒഷാറായി ഇരുന്നപ്പൊഴാണ് ക്ലാസ്സില്‍ ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തിക്കൊണ്ടു അടുത്ത കുലുക്കം ഉണ്ടായത്.

ചിരിയില്‍ പൊയ്പോയ സീരിയെസ്നസ് തിരിച്ചെടുത്ത് സാര്‍ ക്ലാസ്സ് തുടരാന്‍ ശ്രമിക്കവെ, ആരൊ വീണ്ടും കൊമ്പ് ഇളക്കി വിട്ടു!
സാമാന്യം ക്ഷമാ ശീലനായ സാര്‍ ക്ഷമയുടെ നെല്ലിപ്പടിയും, അതിനു താഴെയുള്ള പടികളും കണ്ട് ഉള്ള ക്ഷമയൊക്കെ നശിച്ചു. കുറ്റവാളിയെ കയ്യോടെ പിടിക്കാനായി സി.ഐ.ഡി മൂസയുടെ മെയ്‌വഴക്കത്തോടെ കുമ്പിട്ടു ജനലിനടുത്ത് അടുത്ത തല പൊങുന്നതും കാത്തിരുന്നു.
ഇനിയെന്തു സംഭവിക്കും?!
ഞങള്‍ ശിഷ്യര്‍ ആകാംക്ഷാഭരിതരായി കാത്തിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല, അടുത്ത തല പൊങി വന്നതും ഇടിവെട്ടും പൊലെ സാര്‍ ചോദിച്ചു,

“എന്തടോ അവിടെ ഒരു തല?”

“അതൊരാട്ടും തലയാണു സാറേ,,,,,,,”

എന്നു കൂക്കി കൊണ്ടു വിദ്വാന്‍ ശരം വിട്ട പോലെ പാഞു.
അതുകേട്ടു എപ്പൊഴും ആടിക്കൊണ്ടിരിക്കുന്ന സാറിന്റെ തല ഒരു നിമിഷം സ്തംഭിച്ചു നിശ്ചലമായി!!

10 comments:

NIZAR said...

ഹയ്യടാ...
ആട്ടും തല മുതല്പേരെ മറന്നുതുടങ്ങിയതാ...
തുടരണം കെട്ടാ...

safar said...

kalakky mshe,,ugran thamasha thanne...iniyum ithu pole kure kanumallo..thudaranam

SHEEBA said...

HAI SADI,
NALLORU COMMENT THANNE,
AA ORMAYOKKE THANIYE VANNU,
T.E.M NE NERIL KANUNNATHU POLE
AJITHA, SEETHI MUGAM ORMA VANNU
PAKSHE SUNITHA ATHU THAN PRASAM OPPICHU EZHUTHIYATHA ALLE --SHEEBU

Gafoor said...

Ugran
Well Done
Athyavasyam Sahithyam,
Athyavasyam Hasyam,
Nostalgic Remembrance....
Marakan agrahicha smell Veendum....
Enkilum saramilla.
Please Continnue to write...

Kalidas said...

hmm. good to go back to '84, though momentarily.... That was quite a ride..

Dreams said...

Sadikkeeeee

thirakkinidayil mattoru mohamed ne marannu poyo???

Commerce nte abhimaanam aaya patty mohammed ne?

hahaha it was really nice, golden days never going to come back..still memories are there.....asmbaiyile chooola marangal orikkalum marakkan vayya.......athupole avide ninnumulla ormakalum.....keep writing mate...

Sadique said...

hi guys,,,,
Thanks for the comments,, and compliments.
dreams,
in which batch u been at Asmabi? thanks for remind me about the other Mohmed.
all of our teachers are very important for me and i had their blessings all over my life. they r responsible for what i am today.

Aadharaneeyaraya gurukkal, ente Guru Sagaram, athinte kaniv,sneham pinney karuthal..... Dhkshinayayyi nalkaan ee oru jeevitham porathe varum.

Shibu said...

Usharaayittundu.. Its good to recall old memories... Even though I never been in Asmabi during 80's!

Shibu Mohamed 1993 Pre-degree Batch

Sadique said...

നന്ദി ഷിഹാബ്! എവിടെയാണ് വീട്? എന്തു ചെയ്യുന്നു?

Roshan PM said...

ചെല്ലപേര് ഉണ്ടാക്കുമ്പോള്‍ ആണ് നമ്മുടെ സര്‍ഗാത്മകത പൂത്തുലയുന്നത്. ആട്ടും തല കലക്കി സാദി ഇക്ക, പറ്റിയ വല്ലവനും കിട്ടിയാല്‍ ചാര്‍ത്തി കൊടുക്കാം :)