Monday, March 26, 2007

ഇക്കൂനോടെന്തു പറയും?!!

ഇസ്മായില്‍, അസ്മാബിയിലെ എണ്ടെ ഉറ്റ സുഹ്രുത്ത്!
നാലര അടി പൊക്കത്തില്‍ ഭീമന്‍ രഘുവിന്റെ ശരീര വടിവ്! ആ ആകാര വടിവില്‍ അവന്‍ കുറച്ചു അഹങ്കരിച്ചിരുന്നു. ക്ലോസ്സപ്പ് പരസ്യത്തിലെ കുമാരന്ടെ ചിരി പോലെ അടിപൊളീയായ അവണ്ടെ ചിരി റെസിസ്റ്റ് ചെയ്യാന്‍ അസ്മാബി കൊളെജിലൊരു സുന്ദരിയും അന്നുണ്ടായിരുന്നില്ല. ഓടുന്ന വണ്ടിയില്‍ ചാടിക്കയറുവനുള്ള അവണ്ടെ വൈഭവം, എന്നും ഒന്നരക്കുള്ള ആനന്ദ് രാജ് ബസ്സില്‍ മാറ്റിനി പോലെ പ്രദര്‍ശിപ്പിചിരുന്നു അവന്‍!
അതുകൊണ്ടു ലേഡീസ് സീറ്റിനു തൊട്ടു പുറകിലെ സീറ്റില്‍ ഓസിയായി ഇരുന്നു പോകാനുള്ള അവസരം ഇന്റി മേറ്റ് ഫ്രണ്ടു എന്ന നിലക്കു എന്ടെതായിരുന്നു. നട്ടുച്ഛക്കു എറിയാടു നിന്നും ബ്ലോക്കു വരെയുള്ള നടത്തമായിരുന്നു ഈ സുഖത്തിനു ഞാന്‍ കൊടുത്തിരുന്ന വില.

തികഞ വലതുപക്ഷ വാദിയായ ഇദ്ദേഹം ആ വകയില്‍ ഇടതു പക്ഷ ഗുണ്ടകളില്‍ നിന്നു ഭീകര മര്‍ദ്ദനങള്‍ ഏറ്റുവാങിയിരുന്നു. വേലിയില്‍ നിറയെ ശീമപ്പത്തലും ഓടിച്ചിട്ടു തല്ലാന്‍ ഇഷ്ടം പോലെ സത്ധലവും ഉണ്ടായിരുന്നതിനാല്‍ അസ്മാബി കോളേജിലെ ഏറ്റവും വലിയ സ്പോര്‍ട്ട് ഐറ്റം ഈ നാടന്‍ തല്ലുകള്‍ ആയിരുന്നു.
ഡി- സോണിനൊ ഇന്‍ റ്റര്‍ സോണിനൊ ഇതൊരു ഐറ്റം അല്ലാത്തതിനാല്‍ അസ്മാബിയില്‍ നിന്നാര്‍ക്കും മെഡാല്‍ കിട്ടിയിരുന്നില്ല. മാത്രമല്ല ഭീമന്‍ രഘുവിനെപോലെ ഫ്ലെക്സിബിള്‍ ബോഡിയുള്ളവരായിരുന്നു ഗ്രൂപ്പ് ഡാന്‍സിനു പോലും പങ്കെടുത്തിരുന്നതും ചീമുട്ട, ചെരിപ്പു മാല മുതലായ സമ്മാനങല്‍ വാങിയിരുന്നതും!

അസ്മാബിയില്‍ സമരങളും കൂട്ടത്തല്ലുകളും ഉള്ള ദിവസങളായിരുന്നു ഞങള്‍ക്കൊക്കെ ഏറ്റവും പ്രധാനം.
കാലികറ്റ് യൂണിവേര്‍സിറ്റിയിലെ ഏറ്റവും മോശം കൊളേജ് എന്ന ഖ്യാദി നേടുന്നതിനു വിഖാതമായി ഞങള്‍ക്കു മുന്നില്‍ അയല്പക്കത്തെ കെ കെ ട്ടി എം കൊളെജ് മാത്രമേ ഉണ്ടയിരുന്നുള്ളൂ. അവര്‍ എന്നും ഞങളെ റണ്ണര്‍ അപ്പ് ആകുവാനെ വിട്ടുള്ളൂ.
അസ്മാബിയില്‍ മിക്കവാറും ദിവസം സമരമുന്ടാകും.
സമരമുള്ള ദിവസം കൂട്ടത്തല്ല് ഉറപ്പാണ്.
ഒരു സ്പെഷല്‍ ഇഫെക്ടിനു വേണ്ടി ഏതെങ്കിലും ബസ്സിണ്ടെയൊക്കെ ചില്ലുകള്‍ ഞങള്‍ തകര്‍ത്തിരിക്കും.
ടയര്‍ കുത്തിക്കീറുക, ചില്ലിനു കല്ലെറിയുക തുടങിയ സമാധാനപരമായ സമരമുറകളില്‍ പോലും പ്രകോപിതരാകുന്ന ബസ്സുടമകളും ഡ്രൈവര്‍മാരും അതിണ്ടെ പേരില്‍ മിന്നല്‍ പണിമുടക്കു നടത്തി സമാധാന പ്രേമികളായ അസ്മബിയന്‍സിനെ നടത്തി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു.
ഇത്തരം അവസരങളില്‍,

“കൊന്‍ട്ര വടി കൊണ്ട്ര വടീ വഴീലൊരു പാമ്പ്,
ചേരയല്ല മൂര്‍ക്കനല്ല ചേനത്തണ്ടന്‍ പാമ്പ്“

മുതലായ പാട്ടുകളൊക്കെ പാടി, മീന മാസത്തിലെ കൊടുങല്ലൂര്‍ ഭരണിക്കു പോകുന്നവരെപ്പോലെ, വെമ്പല്ലൂര്‍ നിന്നും കൊടുങല്ലൂര്‍ക്കു, മൂരാച്ഛി ബസ്സുസ്മകളെ വെല്ലു വിളിച്ചുകൊണ്ടു കാല്‍നട സര്‍വീസ് ആയി മാര്‍ച്ചു ചെയ്യും.
അക്കാലത്തു റ്റിവി ചാനല്‍കാര്‍ ഇല്ലാതിരുന്നതിനാല്‍, ഇത്തരം മാര്‍ച്ചുകളിലൂടെയാണ് അസ്മാബിക്കാര്‍ പാടുവാനും മറ്റുമുള്ള സ്കില്ല് നേടിയിരുന്നതു. തെറിപ്പാട്ടു കേള്‍ക്കുന്നതും, പാടുന്നതും ഞങള്‍ക്കു അലര്‍ജി ആയിരുന്നെങ്കിലും, കൊടുങല്ലുരിണ്ടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനു വേണ്ടി അത്യാവശ്യം ചില തെറിപ്പാട്ടുകളും ഇത്തരം സന്ദര്‍ഭങളില്‍ ഞങള്‍ പ്രാക്റ്റീസ് ചെയ്യാരുന്ടു.

ചിലപ്പോള്‍ അസ്മാബിയില്‍ തുടര്‍ച്ചയായി സമരങള്‍ ഉണ്ടാകും. അപ്പോള്‍ സ്തിരമായ ഈ റൂട്ട് മാര്‍ച്ചുകള്‍ ഞങള്‍ക്കു മടുക്കും. സിമ്പ്ലി ഒരു ചേഞ്ചിനു മറ്റു റുട്ടുകള്‍ തേടിപ്പോകും. മെയിന്‍ റോഡു വിട്ടു ഇടവഴികളിലൂടെ ദാഹിച്ചു വലഞു നടന്നു ഏതോ വീട്ടില്‍ കയറി വെള്ളം ചോദിച്ചവര്‍ക്കു വെള്ളത്തിനു പകരം പള്ളക്കിട്ട് കുത്താണ് കിട്ടിയത്. ഇസ്മായിലിന് പക്ഷെ ഈ വകയില്‍ ഒന്നും കിട്ടിയിട്ടില്ല എന്നാണ് അവന്‍ പറയാറ്!

അതുകൊണ്ടാണ്, ഇത്തരം അപകടം പിടിച്ച റൂട്ടുകള്‍ ഒഴിവാക്കി, പടിഞാറെ വെമ്പല്ലൂരിണ്ടെ പടിഞാറു ഭാഗത്തുള്ള ബീച്ചിലൂടെ നടന്നു പോകാം എന്നു ഒരു ദിവസം തീരുമാനിച്ചത്. പോകുന്ന വഴിക്കു സൈഡാക്കി ഇട്ടിരുന്ന എഫ് എം എസ്സി നു നാലു തെറിയും പറഞു, ആദ്യം ഡീസെണ്ടു ആയി പൂഴിയിലൂടെയും, പിന്നെ സൌകര്യാര്‍ത്ധം നനഞ മണ്ണിലൂടെയും നടപ്പ് ആരംഭിച്ചു. പത്തു പതിനഞ്ചു പേരുള്ള ഈ സംഘത്തിനു ഹരം പകരുന്നതിന് ഗഫൂറിണ്ടെ പാരഡിക്കു പുറമെ, പൂഴി വാരി എറിയുക, വെള്ളം തെറിപ്പിക്കുക തുടങി ചില്ലറ തമാശകളും ഉണ്ടായിരുന്നു.

കടപ്പുറത്തു രണ്ടിനിരുന്ന ഒരു മുക്കുവനെ കളിയാക്കിയപ്പോള്‍ ഒരു കാര്യം ഞങള്‍ക്കു മനസ്സിലായി. സെക്കണ്ടു പ്രീ ഡിഗ്രിക്കുള്ള കാല്‍ക്യുലസ്സ് പോലെ തന്നെ നീണ്ടു പരന്നു കിടക്കുന്ന ഒരു മഹാ സാഗരമാണ് തെറി സാഹിത്യം!
കാല്‍ക്യുലസ് എടുക്കുന്ന സാവിത്രി റ്റീച്ചര്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന പോലെ ഇദ്ദേഹത്തിന്റെ മുന്നിലും ഞങള്‍ പകച്ചു നിന്നു. “ഹിസ് ഹൈനസ് അബ്ദുള്ള“ യില്‍ ലാലേട്ടന്‍ കൈതപ്രത്തിനു ദക്ഷിണ വെക്കുന്നതു പോലെ ഈ മുക്കുവ മഹാനു ഭാവനു എന്തെങ്കിലും ദക്ഷിണ കൊടുക്കണം എന്നു തോന്നി. പക്ഷെ, ഇഷ്ടന്ടെ പങ്കായം പിടിചു തയമ്പിച്ച കൈയ്യും പവ്വര്‍ റ്റോണിണ്ടെ പരസ്യത്തില്‍ കാണുന്ന പോലുള്ള ബോഡിയും കണ്ടപ്പോള്‍ എത്രയും പെട്ടെന്ന് അവിടന്നു സ്കൂട്ടായി് ആരോഗ്യം സംരക്ഷിച്ചു.

ഉച്ച വെയിലത്തു കടലില്‍ കുളിക്കുന്നതു ആരോഗ്യത്തിനു വളരെ നല്ലതാണെന്ന ഇസ്മായിലിണ്ടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അക്കാലത്തു ഇന്നത്തെ പോലെ മുക്കിനും മൂലക്കും വാട്ടര്‍ തീം പാര്‍ക്കുകള്‍ ഉണ്ടയിരുന്നില്ല. അതുകൊണ്ടു തന്നെ സ്വിമ്മിഗ് സ്യുട്ട് എന്ന സാധനം ഞങള്‍ ആരും കാണുകയൊ ഉപയോഗിക്കുകയൊ ചെയ്തിട്ടില്ല.
ഡല്‍ഹി ദൂരദര്‍ശനില്‍ ആണ്ടിനും വിഷുവിനും പാതിരാക്ക് വല്ലപ്പോഴും കാണിക്കുന്ന ഫാഷന്‍ ഷൊ യില്‍ സുന്ദരികള്‍ ധരിക്കുന്ന എന്തൊ കുപ്പായം ആണ് ഇതെന്നാണ് ഞങള്‍ ധരിച്ചു വച്ചിരുന്നത്.
നനഞ ഡ്രസ്സുമായി വീട്ടില്‍ കയറിചെന്നാല്‍ നല്ല അടി കിട്ടുമെന്നതിനാലും സ്വിമ്മിഗ് സ്യുട്ട് ഇല്ലാത്തതിനാലും ഡ്രെസ്സൊക്കെ മാറ്റി ഉള്ള അണ്ടര്‍ വെയര്‍ സ്വിമ്മിങ് സ്യൂട്ടക്കി സ്വിമ്മാം എന്നു തീരുമാനിച്ചു. നീന്താന്‍ ഒട്ടും താല്പര്യം ഇല്ലാത്ത ബാബുച്ചേട്ടനെ എല്ലാവരും തങളുടെ ബുക്കും ഡ്രെസ്സും ഏല്‍പ്പിച്ചു, പല കോലത്തിലും , നിറത്തിലും ഉള്ള അണ്ടെര്‍ വെയറില്‍ പല വലുപ്പത്തിലുള്ള തുളകള്‍ വെളിപ്പെടുത്തിക്കൊണ്ടു കടലിലേക്കു ചാടി.

കുറേ നേരം നീന്തി ഞങള്‍ എല്ലാവരും മടുത്തു കടലില്‍ നിന്നു കയറി.
എത്ര നിര്‍ബന്ഡിച്ചിട്ടും ഇസ്മായില്‍ മാത്രം വെള്ളത്തില്‍ നിന്നും കയറുന്നില്ല!!
സൈക്കിളില്‍ നിന്നു വീണ വളിച്ച ചിരിയില്‍ അവസാനം അവന്‍ കാര്യം വെളിപ്പെടുത്തി!

“എഡാ‍ാ,,,, എണ്ടെ അന്‍ഡന്‍ കടലില്‍ ഊരിപ്പോയി”

നീ കേറി വന്നു ഡ്രെസ്സ് ചെയ്യൂ എന്നു സമാധാനിപ്പിച്ച ഞങളോടു അവന്‍ ഹ്രുദയം പൊട്ടി പറഞു

“ ഇക്കൂനോടു ഞാന്‍ ഇനി എന്തു പറയും??”

ഒരു നിമിഷം ഞങള്‍ സ്തംഭിച്ചി പോയി!
പിന്നെ കടലിണ്ടെ ഇരമ്പം ഞങളുടെ ചിരിയില്‍ മാഞു പോയി!!

(വാല്‍കഷ്ണം:- അനിയനെങ്കിലും ഇസ്മായിലിനെക്കാളും വലിയ ഫിഗര്‍ ആയിരുന്ന ഇക്കുവിണ്ടെ അന്‍ഡര്‍ വെയറായിരുന്നു ഭാഗ്യദോഷത്തിനു കടലില്‍ പോയത്)

9 comments:

വി.കെ. നിസാര്‍ said...

അന്ന് ആ സംഖത്തില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ ഖേദം തോന്നുന്നു...
ശരിക്കും ഒള്ളത് തന്നെ?

വി.കെ. നിസാര്‍ said...

ചൊറിയന്‍പുഴു

പ്രീഡിഗ്രി കഴിഞ്ഞ് ചൊറിയും കുത്തി ഇരിക്കുന്ന കാലം.ഇളയ മകനെ എന്‍ജിനീറാക്കാന്‍ മോഹിച്ച ബാപ്പായുടെ നിര്‍ബ്ന്ധമാണ് ഈയുള്ളവനെ കൊടുംങ്ങൂപ്പള്ളിക്ക് എതിരെയുള്ള “ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സി”ല്‍ എന്ട്രന്‍സ് കോച്ചിങിനായി എത്തിച്ചത്.കൂട്ടിനായി ബാപ്പായുടെ അഭിപ്രായത്തില്‍ ഏറ്റവും നല്ല കുട്ടിയായ താജുവും.കോച്ചിങ് നടത്തുന്നതില്‍ പ്രധാനി ബാപ്പായുടെ അടുത്ത കൂട്ടുകാരന്‍ പ്രൊ.കെ.ഐ.മുഹമ്മദ് സാര്‍....പോരേ പൂരം!

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ഗുമ്സ്തന്‍ ആകണമെന്നതില്‍ കവിഞൊന്നുമില്ലാതിരുന്ന ഈയുള്ളവന് ദഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ക്ലാസ്സുകളുടെ പോക്ക്.

അവിടേക്കാണ് ഒരു കുളിര്‍മഴ പോലെ കൂട്ടുകാരുടെ വരവ്.സാദിക്,ഗഫൂര്‍,ഷാനവാസ്,ഫൈസല്‍,ഫിര്‍ദൌസി,സലീം...എല്ലാം പ്രിഡിഗ്രിക്ക് ഒപ്പമുണ്ടായിരുന്നവര്‍.കോട്ടപ്പുറം പാലം നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സമയം.പലപ്പോഴും ക്ലാസ്സ് കഴിഞാല്‍ അവിടെക്കായിരിക്കും യാത്ര.

ക്ലാസ്സ് ന്ടക്കുന്ന ഷെഡ്ഡ് അടിച്ചുവാരിയിരുന്ന ചേച്ചിയുടെ വീട് തൊട്ടടുത്ത് തന്നെ.ക്ലാസ്സിനിടയില്‍ അടുത്തുള്ള കിണറ്റില്‍ വെള്ളം കോരാന്‍ വരുന്ന അവരുടെ മകളെ ആദ്യം കാണിച്ചുതന്നത് സാദിക്കാണ്.സുന്ദരിയെന്നുപറഞാ‍ല്‍ പോരാ...ഇത്രയും സൌന്ദര്യം പിന്നീട് ഇതുവരെ കണ്ടിട്ടില്ലാ‍.....

കാര്യങങള്‍ അങിനെ പോകുന്നതിനിടയിലാണ് അവള്‍ ക്ലാസ്സില്‍ വന്നുതുടങ്ങിയത്.പേര് ജാസ്മിന്‍.
സാമാന്യത്തിലധികം വലുപ്പമുള്ള ഒരു മറുക് കവിളിലുന്ടെന്നതൊഴിച്ചാല്‍ സുന്ദരിയെന്നു ഞാന്‍.മറുക് സൌന്ദര്യത്തിന് മാറ്റാണെന്ന് സാദിക്.
അതെന്തുമാകട്ടെ...കുഞ്ഞുമൊയ്തീന്‍ സാറിന്റെ വായില്‍നിന്നും രന്ടുവശത്തും വലിഞ്ഞുകുറുകുന്ന യെല്ലോപ്രെസിപിറ്റേറ്റിനിടയിലൂടെ ഉതിര്‍ന്നുവീഴുന്ന രാസസമവാക്യങ്ങളേക്കാള്‍ ഞങ്ങള്‍ ശ്രദ്ധിച്ചത് അവളെയും മിനുങുന്ന അവളുടെ പട്ടുകുപ്പായത്തെയുമാണ്.

ഒരുദിവസം പതിവിന്‍പടി ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ ഞാനാണ് ആ കാഴ്ച ആദ്യം കണ്ടത്.ഞൊറിവെച്ച അവളുടെ പാവാടയിലൂടെ ഒരു ചൊറിയന്‍പുഴു പതുക്കെ ഇഴഞ്ഞുകയറുന്നു...!
അടുത്തിരിക്കുന്ന സാദിക്കിനെ തോണ്ടി ആ ഭീകരകാഴ്ച ഞാന്‍ പങ്കുവെച്ചു.എന്തു വേണം...?അവളെ അറിയിച്ചാല്‍ ഭയന്നു കരഞ്ഞ് ക്ലാസ്സ് ബഹളമയമാക്കുമോ...?അറിയിക്കാതിരുന്നാലോ..?വയ്യ..അവളുടെ മ്രുദുല മേനിയില്‍ ആ വ്രിത്തികെട്ട ജീവി ഉന്ടാക്കിയേക്കാവുന്ന തടിപ്പുകളും ചൊറിച്ചിലും...
അവസാനം..സാദിക് തന്നെ ആ സത്ക്രിത്യം ഏറ്റെടുത്തു.വളരെ സാവധാനം ശൂ എന്ന ശബ്ദമുണ്ടാക്കി കാ‍ര്യം അവളെ ഗ്രഹിപ്പിച്ചു.
എന്നാല്‍ ഞങ്ങളെ അംബര്പ്പിച്ചുകൊന്ട് വളരെ കൂളായി അതിനെ നിലത്തേക്ക് തട്ടിയിട്ട് അവളുടെ
ഹൈഹീല്‍ഡ് ചെരിപ്പുകൊണ്ട് അതിനെ നിര്‍ദാക്ഷിണ്യം ചവിട്ടിയരച്ചു!!!

സാദി said...

എടാ,,, ആ ചൊറിയന്‍ പുഴു ആകാന്‍ നീ കൊതിച്ചതും, അവള്‍ അതിനെ ചവിട്ടി അരച്ചപ്പോള്‍ നീ ഞെട്ടിയതും എന്റെ വിട്ടുകളഞതു??? പിറ്റെന്നു അവളുടെ ഹൈ ഹീല്‍ഡ് ചെരിപ്പിനടിയില്‍ കിടന്നു ഞെരിഞമരുന്ന ഒരു ചൊറിയന്‍ പുഴു ആയി നീ മാറിയതായി സ്വപ്നം കന്ടു നിലവിളിച്ചതു മറന്നതൊ അതൊ???

Unknown said...

Nice to see these blogs.. Any idea, what Ismail is upto nowadays..

Anonymous said...

hai ente class le pavam kusrthikudukkakal ethrayum villan marayirunno ,enthayalum innorthu chirickan nallarasam

Pdc class le ente roll no. 92 ayirunuu ,ivide orkuttil nammal 6 per mathram ...nizar ,gafoor,sadik,firdousi,kalidas,sheeba balance 86 evide....?
BSc maths le balance 19 evide?

സാദി said...

hey,,
than class no paranjappozhanu njan ismaylinte one sixitit(163) orthathu,,,,,,,,do u rmember the fun it created evry day and every hrs,,,, still i tease him telling it whenever i meet him,, he is one of my best friend,,,,
kalidas, now he is settiled at fort cochin,,,,runnig his own medical shop succesfully there,,, blessed with two children(that is what latest update i have) and happy,,,,, got few pounds extra(imagine,,LOL).ismailinte aa innocent smile ippozhum kumarantethu pole thanne,,,,,,,
thanks guys,,,
feel i am at home when i see u guys here,,,,

Unknown said...

Thanks for the update Sadiq.. I had called Nizar a few days ago and heard about Ismail from him too..

I am not able to put a face to the name Sheeba from the pre-degree batch of '84-'86. Can any of you please help me with that ?.

Anonymous said...

hi!
nannayitund,,, Profile fill cheythu koode?

Mr. K# said...

കൊള്ളാം, ഇതൊക്കെ കാണാന്‍ വൈകി. കെ.കെ.ടി.എം ന്റെ പേരൊക്കെ ആ ദേവകീ നന്ദന്‍ സാറ് പ്രിന്‍സിപ്പള്‍ ആയതോടെ പോയില്ലേ :-)

Powered By Blogger