Wednesday, January 23, 2008
Closed gates of Asmabi
we went to Asmabi college during my short veaction,,,,,,
Nizar, My friend and me!
we had some nostalgic moments at our own asmabi college,,,,,
it was gr8 after all those long years ,,,,
same place with same friend
andsame choolmarakkadu,
andsame smell from the restaurent nearby,,,,,,
only the difference was we boys got bit older,,,,,,
and we did enjoy it,,,,,,
we dint talk much,,,,,
savored every moments in scilence,,,,
had walked through the corridoors,
through wich we made countless demonstrations,
against computerisation,
against private polytechnics,
against +2 and pyinkily weeklies,,
and fights during elections,,,
the stage,,,
on its platform we did act our play
and danced during youth festivals and college days!!
there stood the smelly urin shed,,,,,
where did we wait for our turn uncomfertably,,,,,
where did we pee countless times,,,,
and one thing was not there,,,,,
and i searched for it,,,,
but i could nt find it,,,,,,
the tree with lots of branches,
,stood there in the play ground,,,,,
near to the waiting shed,,,,
on which we rested on and used to sing
" ambili ammava thamara kombililenthundu"
while we wait FMS to come,,,,
trunks of choolamarams got roughend,
as no loving couples lean on to it,,
and make romantic chat now a days,,,
they all got net and mobile phnes,,,,
Kattadikal,,,,
they seemed to be sad,
as droped its branches down,and
expecting romantic couples to lean on it,,
and share their feelings
while they waited for the bus to fetch them home,,,,,,,
i annoyed by the sight of closed gates,,,,
and securityman standing over there
and spying on guys,,,,,
it was all free during our days
and we seldome did missused it,i guess!!
Wednesday, June 27, 2007
നേര്‍ച്ച!

എടവപ്പാതിയിലെ കനത്ത മഴ കഴിഞ്ഞാല്‍ വാസുവിനു നല്ല കോളാണ്. ഈറ്റു മീനെ പിടിച്ചു വിറ്റാല്‍ കിട്ടുന്ന കാശിനു പുറമെ, മഴവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന തേങ്ങ, തടിക്കഷ്ണങ്ങള്‍ തുടങ്ങി എന്തും വാസു കാശാക്കി മാറ്റും. നാട്ടിലെ അടക്കാ പറിക്കാരനാണ് വാസു. അടക്കാപറി കൊല്ലത്തില്‍ മൂന്നൊ നാലോ മാസം മാത്രം ഉള്ള പണിയായതിനാല്‍ സൈഡ് ബിസിനസ് ആയി മീന്‍ പിടുത്തം, ആമ പിടുത്തം മുതലായവ ചെയ്തുവരുന്നു. സീസണലായിട്ടുള്ള ഈ ബിസിനസിനെക്കാള്‍ വാസുവിനു മെച്ചം സ്തിരമായിട്ടുള്ള തൂറാന്‍ പോക്കാണ്. വാസുവിന്റെ ഈ സൈഡ് ബിസിനസ് ആയിരുന്നു ചെറുപ്പത്തിലെ എന്റെ ഉറക്കം കെടുത്തിയിരുന്നത്! ഇന്ത്യക്കു പാക്കിസ്താന്‍ എന്നതുപോലെ ഇതില്‍ വാസു എന്റെ റൈവല്‍ ആയിരുന്നതിനാലൊന്നുമല്ല, പ്രത്യുത,,
അഞ്ചരവെളുപ്പിനു സായ്‌വിന്റെ പള്ളിയിലെ വെടി കേട്ട് ഉണരുന്ന വാസു തോട്ടുവക്കത്തേക്കു തൂറാന്‍ പോകും. വാസു താമസിക്കുന്ന തീവണ്ടി കോളനിയില്‍ നിന്നും സുമാര്‍ ഒന്ന് ഒന്നര കിലോമീറ്റര്‍ നടന്നു വേണം തോട്ടുവക്കത്തെത്താന്‍.
തീവണ്ടി കോളനി എന്നു പറയുമ്പോള്‍, ഒലവക്കോട്ടെ റെയില്‍വെ കോളനിയായി ആരും തെറ്റിദ്ധരിക്കല്ലെ!
നാട്ടില്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ ഉപോല്പന്നമായി കേരളത്തിലവിടെ ഇവിടെയായി രൂപപ്പെട്ട ഒരു പ്രതിഭാസം ആണ് ഈ തീവണ്ടി കോളനികള്‍. കുടികിടപ്പു ഭൂമികളില്‍ നിന്നും അടിച്ചിറക്കപ്പെട്ട കുടിയാന്‍മാര്‍ താമസിക്കാനിടമില്ലാതെ വന്നപ്പോള്‍, പണ്ടു നാട്ടു രാജാക്കന്മാരുടെ കാലത്തെ നടവഴികള്‍ കയ്യേറി കുടിലുകെട്ടി താമസം തുടങ്ങി. വീതി കുറഞ്ഞ ഇടവഴിയില്‍ തീവണ്ടി ബോഗികള്‍ പോലെ അടുത്തടുത്തുകെട്ടിയ ഈ കൊച്ചുപുരകള്‍ ദൂരെ നിന്നു കണ്ടാല്‍ തീവണ്ടിയാണെന്നു തോന്നും.
തൂറാന്‍ മറ്റു സ്ധലമൊന്നും ഇല്ലാത്തതിനാല്‍ പെരുംതോടിന്റെ വക്കത്തെ പൊന്തയില്‍ വരിവരിയായിരുന്നാണ് തീവണ്ടിക്കോളനിയിലെ ആളുകള്‍ കാര്യം സാധിച്ചിരുന്നത്. എന്നാല്‍ ഇതിനും ചില അലംഘനീയങ്ങളായ അലിഖിത നിയമങ്ങളുണ്ടായിരുന്നു. പുലര്‍ച്ചെയുള്ള നേരം എക്സ്ക്ലൂസ്സിവിലി ആണുങ്ങള്‍ക്കും, സന്ധ്യാനേരം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ളതും ആയിരുന്നു. തോട്ടുവക്കത്തേക്ക് സന്ധ്യാനേരത്തുള്ള ഈ കൂട്ട നടത്തത്തിനും, പിന്നെ പൊന്തയിലെ ഇരുത്തത്തിനും ഇടയിലാണ് കോളനി മഹിളകള്‍ ഗോസ്സിപ്പുകള്‍ പങ്കുവെച്ചിരുന്നത്.
“ എട്യെ, സരളല്യെട്യെ അത്?“
സന്ധ്യാനേരത്തെ അരണ്ട വെളിച്ച്ത്തില്‍, അടുത്ത പൊന്തയിലെ അനക്കത്തിലേക്കു നോക്കി ആകാശവാണി ഐശുത്താത്ത ചോദിച്ചു.
“ഒന്നു മിണ്ടാണ്ടിരി ഉമ്മാ”
ആകാംക്ഷ ഉള്ളില്‍ ഒതുക്കിപ്പിടിച്ച്, കുറച്ചൊരസഹ്യതയോടെ സരള പറഞ്ഞു.
ഇങ്ങിനെയുള്ള കൊച്ചു സംഭാഷണങ്ങളിലൂടെയാണ്, പരദൂഷണത്തിന്റെ മൊത്താവകാശം ഏറ്റെടുത്തിരുന്ന ഐശുതാത്ത തീവണ്ടി കോളനിയിലെ കൊച്ചു കൊച്ചു വക്കാണങ്ങള്‍ക്ക് വിത്തു പാകിയിരുന്നതു.
മഗ് രിബ് ബാങ്കിനു പാകുന്ന വിത്തുകള്‍ ഏകദേശം ഇശയോടെ തെറി, തല്ല്, വക്കാണം ആയി രൂപാന്തരം പ്രാപിചു, പഡ്ഡിക്കാനിരിക്കുന്ന എന്റെ ആകംക്ഷയെ ഉണര്‍ത്തി അസഹ്യത സ്രുഷ്ടിക്കും എന്നതൊഴിച്ചാല്‍ വാസുവിന്റെ തൂറാന്‍പോക്കു പോലെ ഇത് എന്റെ ഉറക്കം കെടുത്തുമായിരിന്നില്ല.
തോട്ടിറമ്പില്‍ കാര്യം സാധിച്ചു കഴിഞ്ഞാല്‍ വാസ്സു നേരെചൊവ്വെ വഴിക്കു വീട്ടിലേക്കു പോകില്ല. പകരം,പറമ്പായ പറമ്പെല്ലാം കയറി ഇറങ്ങി, രാത്രിയില്‍ പൊഴിഞ്ഞു വീഴുന്ന തേങ്ങ, അടക്ക, ഓല മുതലായവ പെറുക്കി വിറ്റ് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തും. അതുകൊണ്ടു മഴയുള്ള കൊച്ചു വെളുപ്പാന്‍ കാലത്തു തുടകള്‍ക്കിടയില്‍ കയ്യും തിരുകി, സുഖസുന്ദര സ്വപ്നങ്ങളില്‍ മുഴുകി കിടക്കുന്ന എന്നെ ബാപ്പയുടെ വിളി പെട്ടെന്നു തന്നെ ജീവിതത്തിന്റീ കയ്പേറിയ കര്‍ത്തവ്യങ്ങളിലേക്കു മടക്കികൊണ്ടുവരും. വെളുപ്പാന്‍ കാലത്തു ചാറ്റല്‍മഴയത്തു പറമ്പില്‍ പോയി, രാത്രി വീണ തേങ്ങയും അടക്കയും വാസു വരും മുന്‍പെ പെറുക്കുമ്പോളുണ്ടാകുന്ന സങ്കടവും ദേഷ്യവും കൊണ്ടു, സ്വന്തം തന്തയെ പ്രാകാന്‍ കെല്പും,ധൈര്യവും ഇല്ലാത്തതിനാല്‍, സകല ബദരീങ്ങളെയും വിളിച്ചു നേര്‍ച്ച നേരും!
“ന്റെ ബദരീങ്ങളെ, വാസുവിന്റെ തലയില്‍ ഇടിത്തീ വീണൊ, അടക്കാമരത്തീന്നു വീണു വാസൂന്റ് കാലൊടിഞ്ഞാലോ ബദരീങ്ങള്‍ടാണ്ടിനു ഞാന്‍ രണ്ടു റകാത് സുന്നത്ത് നിസ്കരിച്ചു, രണ്ടു കയ്പത്തിരി കുടുതല്‍ തിന്നോളാമെ”
നേര്‍ച്ച കൊണ്ടു പ്രത്യേകിച്ചു വിശേഷം ഒന്നും കണ്ടില്ലെങ്ങിലും, അടുത്ത സുന്നിപ്പള്ളിയിiലെ നബിദിനാഘോഷത്തിനു ഓസിനു കിട്ടിയ നെയ് ചോറും പോത്തിറച്ചിയും രണ്ടു തവണ കഴിച്ച് നേര്‍ച്ചയോടുള്ള എന്റെ പ്രതിബദ്ദത ഞാന്‍ തെളിയിച്ചു! ബാക്കിയുള്ള നിസ്കാരം കാര്യം സാധിച്ചതിനു ശേഷമാകാം എന്നു ബദരീങ്ങള്‍ക്കു വാക്കും കൊടുത്തു.
റബ്ബേ!! നേര്‍ച്ചക്കു ഫലമില്ലെന്നു ആരാ പറഞ്ഞേ??!!
അതു പറഞ്ഞോന്റെ തലയില്‍ ഇടിത്തീ വീഴും!!
പച്ചക്കള്ളം!!
കര്‍ക്കിടകത്തിലെ കാറ്റും മഴയും ഉള്ള ഒരുവെളുപ്പാന്‍ കാലം!
മഴയാണെങ്കിലും ഇടിയാണെങ്കിലും, പ്രക്രിതിയൂടെ വിളികേള്‍ക്കാതിരിക്കാന്‍ വാസുവിനകില്ലാലൊ!
എവിടൊന്നൊ അടിച്ചു മാറ്റിയ വില്ലൊടിഞ്ഞ ഒരു കുടയുമായീ വാസു പതിവ് പരിപാടിക്കിറങ്ങി. പോകുന്ന വഴിക്കു ചിറമ്മലെ പറമ്പിലും, കുഴിക്കാട്ടെ പറമ്പിലും കയറി ഇറങ്ങിയെങ്കിലും ഒന്നും കിട്ടിയില്ല. ഇത്രെം വെല്ല്യേ കാറ്റും മഴയും വന്നിട്ടും ഇടിഞ്ഞു വീഴാത്ത തേങ്ങാകുലകളെ പ്രാകി കൊണ്ടു വാസു തോട്ടിറമ്പിലേക്കു നടന്നു. പെരുംതോടിനപ്പുറത്തു, കള്ളന്‍പറമ്പീല്‍ കോവിലില്‍, കാഞ്ഞിരമരത്തിനടിയില്‍, മഴയില്‍ കുളിച്ചു നില്‍ക്കുന്ന മുത്തപ്പന്റെ തറ കണ്ടപ്പോള്‍ ഭക്തിക്കു പകരം ദ്യേഷ്യമാണു വാസുവിന് തോന്നിയത്. കട്ടിട്ടാണെങ്കിലും, എത്ര തവണയാണ് മുത്തപ്പനു ചാത്തന്‍ കോഴിയുടെ ചോര കൊടുത്തിരിക്കുന്നതു,,,. കര്‍ക്കിടകത്തിലെ കോരിചൊരിയുന്ന ഈ മഴയത്തു ഒരു പൈങ്ങ അടക്കയെങ്കിലും തരാത്ത മുത്തപ്പന്റെ അപ്പനിട്ട് രണ്ടു തെറിയും വിളിച്ചു, സ്വസ്തമായിരിക്കാന്‍ പറ്റുന്ന പൊന്ത നോക്കുമ്പോഴാണ് വാസു ആ കാഴ്ച കണ്ടു ഞെട്ടിയത്! പുലര്‍ച്ചയുടെ ഇരുണ്ട വെട്ടത്തില്‍ താന്‍ കണ്ടതു സത്യം തന്നെയൊ?!
‘മുത്തപ്പാാ,,,,, അടിയനോടു ഷെമിക്കണേ,,,,,“
പടിഞ്ഞാട്ടൂ മുത്തപ്പന്‍ തറയിലേക്കു തിരിഞ്ഞു വാസു കൈ കാതില്‍ വെച്ചു കുനിഞ്ഞു ഏത്തമിട്ടു.
പെരുംതോടിനു ചേര്‍ന്നു ചകിരി മൂടുന്ന പാടത്തു, മുഴുക്കൈ വലുപ്പത്തിലും വണ്ണത്തിലും വലിയ ബ്രാലും മൂഷിയും ചത്തു പൊന്തി കിടക്കുന്നു!
മുത്തപ്പാാ,, നിന്റെ ശക്തി അപാരം! കുറച്ചു നേരത്തെ മുത്തപ്പനിട്ടു ചെയ്ത അപരാധത്തില്‍ വാസു കരഞ്ഞു. സങ്കടപ്പെട്ട വാസു, അടുത്ത ബലിക്കു മുത്തപ്പനു രണ്ടു ചാത്തന്‍ കോഴികളെ സ്പെഷ്യല്‍ നേര്‍ച്ചയാക്കി.
തന്റെ മുന്‍പില്‍ കണ്ട ആ മനോഹര കാഴ്ചയില്‍ വാസുവിനു മുള്ളാന്‍ മുട്ടിപ്പോയി!! മീന്‍ പിടുത്തം മുള്ളിയതിനു ശേഷമാകാം എന്നുറച്ച വാസു, കയ്യിലെ കുടയും വടിയും ഒക്കില്‍ വെച്ചു പാടത്തേക്കു മുള്ളിയതും,,,,
“എന്റമ്മൊ,,,,,,,“
വാസുവിന്റെ ഉച്ചത്തിലുള്ള നിലവിളികേട്ടൂ പൊന്തയില്‍ നിന്നും ചാടി ഇറങ്ങിയ ഐശുതാത്ത നിലവിളിയില്‍ കോറസ്സ് ചേര്‍ന്നു!
“എന്തു പറ്റിയെന്റെ ബാസ്വൊ?“
പേടിച്ചു കണ്ണു തുറിച്ചു വരമ്പത്തു കുത്തിയിരുന്നു കരയുന്ന വാസുവിനോടു ഉമ്മ ചോദിച്ചു,
അപ്പോഴും മര്‍മത്തു നിന്നു കയ്യെടുക്കാതെ വാസു ,
“എനിക്കൊന്നും അറിഞ്ഞൂടെന്റുമ്മൊ,,, പാടത്തേക്കു മുള്ള്യേതും ഉമ്മാ,, ഒടിയന്‍ പിടിച്ചു വലിച്ചതു പോലെ ആകപ്പാടെ പിടിച്ചൊരു വലി,,,,,,മര്‍മത്തിനിട്ടല്ലേ ഉമ്മാ താങ്ങീത്,,,”
“മുത്തപ്പാ ഷമിക്കണേ,,,,,,,”
“ഉം ഊ ഊഉ,,,, ഇന്റെ ബാസ്സൂ,,,,മണ്ടനല്ലേടാ ഇയ്യ്?!! വെസവള്ളി അല്യൊടാ ആ പൊട്ടികെടക്കണ് പാടത്ത്”
പാടത്തു പൊട്ടി കിടക്കുന്ന 11 കെ.വി ലൈന്‍ കാട്ടി ഉമ്മ പറഞ്ഞു.
ഇയ്യല്ലാണ്ട് അതിലേക്കു മുള്ളോ?! പടച്ചോന്‍ കാത്ത്,,,, ഞ്ഞീ പാടത്തു മീന്‍ പെറുക്കാനിറങ്ങാഞ്ഞത്,,,, അല്ലെങ്കി ഇപ്പോ,,,”
ഉമ്മ ആന്മഗതം ചെയ്തു!
ആ ഷോക്കില്‍ പിന്നീടു കുറെ നാളത്തേക്കു വാസു ഞങ്ങളുടെ വഴിക്കുള്ള വരവ് നിറുത്തി,,
എന്റെ നേര്‍ച്ചേടെ ഫലം!!!
Saturday, June 9, 2007
ഷാജീ,,,,,, വിട്ടോടാ,,,,,,,,,,,,,,,,!!
എപ്പോള്‍ വിളിച്ചാലും ക്ലാസ് കട്ട് ചെയ്യാന്‍ സന്നദ്ധന്‍,
ക്ലാസ്സ് നടക്കുന്നതിനിടയില്‍ ചെന്നു സിഗ്നല്‍ കൊടുത്താലും എങിനെയെങ്കിലും ക്ലാസില്‍ നിന്നു പുറത്തു ചാടാന്‍ ബഹുമിടുക്കന്‍!
ഒന്നരക്കുള്ള ആനന്ദുരാജ് ബസ്സിലെ ഞങളുടെ സഹയാത്രികന്‍!
ഇസ്മയിലും ഞാനും തമ്മില്ലുള്ള സൌഹ്രുദം പ്രീ-ഡിഗ്രിക്കു തുടങിയതാണ് എങ്കില്‍ ഇവര്‍ രണ്ടു പേരും ബാല്യകാല സുഹ്രുത്തുക്കളാണ്. മീശ മുളക്കുന്നതിനു മുമ്പെ ശില്പി തിയെറ്ററില്‍ നൂണ്‍ ഷൊ കാണാന്‍ കമ്പനിയായി പോയിരുന്നവര്‍.(ഇസ്മയിലിനു ഇപ്പൊഴും മീശ മുളച്ചിട്ടില്ല!!) എസ്സെന്‍ തിയ്യെറ്റെറിന്ടെ മുന്‍പിലുള്ള പെട്ടിക്കടയില്‍ നിന്നും ഉമ്മ, ഭാരതധ്വനി, തക്കാളീ മുതലായ സാരോപദേശ കധാപുസ്തകങള്‍ഷെയറായി വാങി വായിച്ചിരുന്നവര്‍!
ഈ ഭാരത ധ്വനി ദേശഭിമാനി പോലെ എന്തൊ ആണെന്നായിരുന്നു ഞാന്‍ ധരിച്ചുവെച്ചിരുന്നത്!
അടിപൊളി സാധനമാണെന്ന മുഖവുരയോടെ കുഴലപ്പം പരുവത്തില്‍ ചുരുട്ടിയ ഒരു കോപ്പി ഇസ്മയില്‍ എനിക്കു തരുന്നതുവരെ! വായിച്ചപ്പൊഴല്ലെ, “ കൊള്ളാലൊ ഈ ഭാരതധ്വനി “ എന്നു മനസ്സിലായത്. അന്നെ വരെ വായിച്ചിട്ടുള്ള എല്ലാ പുസ്തകങളെക്കാളും പതിന്‍ മടങു എനിക്കതു ഇഷ്ട്ടപ്പെട്ടു!!
ചുരുട്ടി പിടിഛച്ചതിനാലും, ഒരുപാടുപേരുടെ കയ്യിലെ വിയര്‍പ്പ് കൊണ്ടും മുഖചിത്രത്തില്‍ സെക്സ്സിയായി നിന്നിരുന്ന സ്സില്‍ക്കു സ്മിതയുടെ കളര്‍ഫോട്ടോ, വാലന്‍ പുഴു തിന്ന പഴയ ഫോട്ടോ പോലെ തേഞു മാഞു പൊയിരുന്നു. നടുപേജിലെ കളര്‍ ഫോട്ടോ നഷ്ടപ്പെട്ടിരുന്നു എങ്കിലും ഉള്ളിലുള്ള മാറ്ററിനു കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഒന്നു മറിച്ചു നോക്കിയപ്പോഴെക്കും എന്റെ വായ് വരണ്ടു ദാഹിക്കാന്‍ മുട്ടി!! സ്വസ്തതയോടെ വായിക്കാന്‍ അതൊന്നു വീട്ടില്‍ കൊണ്ടുപോകാന്‍ തരണം എന്ന എന്ടെ അഭ്യര്‍ത്ധന അവന്‍ നിഷ്കരുണം തള്ളിക്കളഞു,,,,പാപി!!
കാരണം, മറ്റൊരു കസിനായ ജവെദ് ഇക്കാക്കു അതു കൊടുത്താല്‍ എക്സ്ചേഞ്ചായി മറ്റൊന്നു കിട്ടുമത്രെ!
അതു കൊണ്ടു ക്ലാസ് കട്ട് ചെയ്തു, കശുമാവിന്‍ തോപ്പിണ്ടെ സ്വകാര്യതയില്‍ ആവുന്നത്ര വായിച്ചു തീര്‍ത്ത് ഞാനതു തിരിച്ചു കൊടുത്തു. കൊടുക്കുമ്പൊള്‍ ജാവെദിക്കായുടെ കയ്യില്‍ നിന്നും കിട്ടുന്ന സാധനം വായിക്കാന്‍ തരണം എന്നു താണു കേണപേക്ഷിക്കാനും ഞാന്‍ മറന്നില്ല. പ്രത്യുപകാരമെന്ന നിലയില്‍ സാവിത്രി ടീചര്‍ തന്ന ക്യാല്‍ക്യുലസ് ഹോം വര്‍ക് കോപ്പി അടിക്കന്‍ കൊടുക്കാമെന്നും സമ്മതിചു.
അന്നു വെള്ളിയാഴ്ച ആയതിനാല്‍ ജവേദിക്കാടെ കയ്യില്‍ നിന്നും കിട്ടുന്ന സാധനം വായിക്കാന്‍ നീണ്ട രണ്ടു ദിവസം കാത്തിരിക്കണമല്ലൊ എന്ന സങ്കടത്തൊടെയാണു ഞാന്‍ ആനദുരാജ് ബസ്സില്‍ നിന്നും ഇറങിയത്.
പിറ്റേന്നു ശനിയാഴ്ച ക്ലാസില്ലാത്തതിനാല്‍, ഷാജി അതിരാവിലെ ഇസ്മായിലിണ്ടെ വീട്ടില്‍ എത്തി.സാധനവും കൊണ്ടു രണ്ടുപേരും ജാവേദിക്കയുടെ വീട്ടിലേക്കു പോയി.
ജാവേദിക്കാടെ വാപ്പ, അഹമ്മതു മാസ്റ്റെര്‍, ഒരു സ്കൂള്‍ മാഷും നാട്ടിലെ കാര്യമാത്ര പ്രസക്തനുമാണ്. കാലാകാലങളായി നാട്ടിലുള്ള ലൈബ്രറിയുടെ പ്രെസിഡെന്റു ഇസ്മയിലിന്റെ വാപ്പയും, സെക്രട്ടറി അഹമ്മതു മാഷും ആണ്. ഒരിക്കല്‍ അദ്ദേഹത്തിനെതിരെ പൊതു യോഗത്തില്‍ അഴിമതി ആരോപണം വന്നപ്പൊള്‍, ഒരിക്കല്‍ പോലും ലൈബ്രറിയില്‍ നിന്നു ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്ത തന്ടെ നേരെയാണു മാന്യ അംഗങല്‍ അഴിമതി ആരോപിക്കുന്നതു എന്നു അദ്ദെഹം ഖേദിചിട്ടുണ്ട്T.
മാഷ് സാധാരണയായി സ്കൂളില്‍ വടി, ചൂരല്‍ മുതലായ ആയുധ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല. എന്നാല്‍ ചന്തിക്കിട്ടുള്ള ഇദ്ദേഹത്തിണ്ടെ പ്രയോഗം വളരെ പ്രസിദ്ദമാണ്. ഏതാണ്ടൂ ഒന്നു ഒന്നര മിനിറ്റു നീണ്ടു നില്‍ക്കുന്ന ഈ കയ്തരി പ്രയോഗം ഏറ്റുവാങുന്നവര്‍ ആദ്യം രണ്ടു കാലിലും പിന്നെ പൊങി പൊങി , റ്റയ്റ്റാനിക്കില്‍ റോസ്(കെയ്റ്റ് വിങ്സിലി) തള്ളവിരലില്‍ നില്‍ക്കുന്നതു പോലെയും, അവസാനം ഭൂമിയുമായുള്ള സകല ബന്ധവും വിച്ഛേദിചു ചുമ്മാ വായുവില്‍ തൂങിയും നില്‍ക്കും. അപ്പോള്‍ കണ്ണില്‍ നിന്നും പോകുന്ന പൊന്നീച്ചകള്‍ അവിടെയെങും പറന്നു നടക്കും.
ഇസ്മായിലും ഷാജിയും ജാവെദിക്കടെ വീട്ടില്‍ എത്തുമ്പൊള്‍ അതാ വടി പോലെ മാഷ് വരാന്തയില്‍ചാരുകസാരയില്‍ പത്രവും വായിച്ചിരിക്കുന്നു.
ശബ്ധം കേള്‍പ്പിക്കാതെ ഗേറ്റു തുറന്നു മാഷ് കാണാതെ അടുക്കള ഭാഗത്തൂടെ കയറാനുള്ള അവരുടെ ശ്രമം,
“എന്താടാ ഷാജി, കള്ളന്‍മാരെപ്പൊലെ പതുങി പൊകുന്നതു”
എന്ന ഒറ്റചോദ്യം കൊണ്ടു മാഷ് തകര്‍ത്തു കളഞു.
കള്ളി വെളിച്ചത്തായതിണ്ടെ അമ്പരപ്പില്‍, കയ്യിലിരുന്ന കുഴ്ലപ്പം പോലത്തെ മാസിക ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിക്കാനുള്ള ഷാജി യുടെ ശ്രമം വിജയിച്ചില്ല.
“രാ‍്വിലെ എന്താ ബൂക് ഒക്കെയായി രണ്ടുപേരും“ എന്ന ചോദ്യത്തില്‍ ഷാജി തകര്‍ന്നു!
അപ്പോഴും മുറ്റത്തു തന്നെ നില്‍ക്കുകയായിരുന്ന അവരുടെ മുട്ടുകാലുകള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ തുടങി.
സന്ദര്‍ഭത്തിണ്ടെ ഗൌരവം കണക്കിലെടുത്തു, “അതു ജാവേദിക്കാക്കു കൊടുക്കനുള്ളതാണ് “ എന്നു ഇസ്മായില്‍ പ്രതികരിച്ചു.
അകത്തേക്കു നോക്കി ജാവെദിക്കയെ നീട്ടിവിളിചു, മാഷ് രണ്ടുപേരോടും കയറി ഇരിക്കാന്‍ പറഞു.
സംഗതി രക്ഷപ്പെട്ട്ടു എന്നു കരുതി രണ്ടു പേരും കയറി ഇരുന്നു. പുസ്തകം മാഷു കണ്ടു കൊളമാകണ്ട എന്നു കരുതി ഷാജി അതു കസെരയുടെ പുറകില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതു കഷ്ടകാലത്തിനു മാഷു കണ്ടു.എന്തൊ പന്തികേടു തോന്നിയ മാഷ്,
“ ആട്ടെ, എന്തു പുസ്തകമാണു?മൂത്താപ്പ ഒന്നുകാണട്ടെ,,”
എന്നു പറഞതും, ഷാജി പുസ്തകം ഇസ്മായിലിന്റെ മടീയിലേക്കിട്ടു. കിട്ടിയപാടെ ഇസ്മായില്‍ അതു തുടകള്‍ക്കിടയില്‍ തിരുകി.
മാഷിംടെ വിളികേട്ടു വാതില്‍ക്കല്‍ വന്ന ജാവെദിക്ക സംഗതി പന്തിയല്ലെന്നു കണ്ടു സ്തധലം കാലിയാക്കി. ഗുലുമാലു മണത്തറിഞ മാഷ് പുസ്തകം ബലമായി വാങാന്‍ എഴുന്നേറ്റതും
“വിട്ടോടാാ ഷാാജീ,,,“ എന്നു കൂക്കി കൊണ്ടു ഇസ്മായില്‍ അരമതിലും ചാടിക്കടന്നു ഓടീ.
ഗേറ്റ് തുറക്കനൊന്നും മിനക്കെടാതെ, നാലര അടി പൊക്കം മാത്രമുള്ള ഇസ്മായില്‍ 6 അടി പൊക്കമുള്ള മതില്‍ കൂള്‍ അaയി ചാടിക്കടന്നു!!! പിന്നാലെ ഷാജിയും!
Monday, April 2, 2007
സ്റ്റാച്യു ഓഫ് വിക്റ്ററി
കൊളെജിണ്ടെ മുന്‍പിലെ ചൂളമരച്ചോട്ടില്‍ താല്‍കാലികമായി കെട്ടിയുണ്ടാക്കുന്ന ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലാണ് കലാ പരിപാടികള്‍ അരങേറുന്നത്. പരിപാടികള്‍ ആസ്വദിക്കാന്‍ എത്തുന്ന കാക്കകള്‍ ചൂളക്കൊമ്പിലിരുന്നു ചിലരുടെ തലകള്‍ കംഫൊര്‍ട്ട് സ്റ്റേഷന്‍ ആക്കുന്നതൊഴിചാല്‍ വളരെ കംഫര്‍റ്റബിളായിട്ടുള്ള ഒരു സെറ്റപ്പ് ആയിരുന്നു അത്..
ഇങനെ കംഫര്‍റ്റ് സ്റ്റേഷനുകള്‍ ആകുന്ന തലകളുടെ ഉടമസ്ഥര്‍ ഇന്‍ ഹരിനഗറില്‍ ജഗദീഷിനെപ്പോലെ
“തലയില്‍ കാക്ക തൂറി,,,ന്നാ,, തോന്നണേ,,,,” എന്ന ഡയലോഗു വിട്ട് ശീഘ്രം അവിടെ നിന്നു സ്കൂട്ടാകും.
സാധാരണ അടുത്തുള്ള സ്കൂളുകളില്‍ യുവജനോത്സവം കഴിയുന്നതിനു പിറകെയാണുഅസ്മാബിയില്‍ കലോത്സവം ഉണ്ടാകാറ്. അതീനാല്‍ കെ.വി.എച്ച്.എസില്‍ അവതരിപ്പിചു പ്രൈസ് നേടിയ താളം, ഏകലവ്യന്‍ മുതലായ ക്ലാസ്സിക് നാടകങള്‍ കോപ്പി ചെയ്തു അസ്മാബിയില്‍ പേസ്റ്റ് ചെയ്യുകയാണു പതിവ്.
ആര്‍റ്റ്സ്, സയന്‍സ്, മാത്സ് ഗ്രൂപ്പുകള്‍ തമ്മിലാണു മത്സരം. പരമാവതി പോയിന്റു നേടുവാനായി വാശിയോടെയണു എല്ലാരും പങ്കെടുക്കുന്നത്. അറബി പദ്യപാരായണത്തിന്, ഖുര്‍ ആനിലെ കുല്‍ഹു അല്ലാഹു ഓതി പ്രൈസു വാങിയ വിദ്വാന്‍മാര്‍ വരെ അസ്മാബിയില്‍ ഉണ്ഠായ്യിരുന്നു.
മാതസ് ഗ്രൂപ്പിനു പരമാവധി പോയിന്റുകള്‍ നേടേണ്ടതു പ്രീ-ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിണ്ടെ കടമയാണ്.
അതു നിറവേറ്റുന്നതിനു വേണ്ടിയാണ് ഞങളുടെ ക്ലാസ്സിലെ സകല കലാ വല്ലഭന്‍, ദേവ ദാസന്‍ ഫാന്‍സി ഡ്രെസ്സിനു പങ്കെടുക്കാമെന്നു തീരുമാനിച്ചത്. സ്വതസിദ്ധമായ കഴിവ് അവശ്യം വേണ്ട ഒരു ഐറ്റം ആയതിനാല്‍l ഞങല്‍ ദാസനു ഐക്യകണ്ഡ്ടെനെ പിന്തുണ പ്രഖ്യാപിച്ചു.
വളരെ ആലോചനകള്‍ക്കു ശേഷം, സ്റ്റച്യു ഓഫ് വിക്റ്ററി ആകാമെന്നു തീരുമാനിചു. ദേഹമാസകലം ചെളി പുരട്ടി ത്രിശ്ശൂര്‍ പി.ഒ റോഡിലുള്ള ശക്തന്‍ തന്‍പുരാന്‍ പ്രതിമ പോലെ നില്‍ക്കാം എന്നു തീരുമാനിചു. അതിനായി അടുത്ത പറന്പുകളില്‍ തെങിനു വളമിട്ടിരുന്ന ചെള്ളയുടെ കട്ടകള്‍ ശേഖരിച്ച് പൊടിച്ചു പരുവത്തിലാക്കിയെടുത്തു. മത്സര ദീവസം ഒരു തോര്‍ത്തുമുണ്ടില്‍ അത്യാവശ്യം മറക്കേണ്ട ഭാഗങള്‍ മറച്ചു നിന്ന ദാസനെ ഞങള്‍ ചെളി തേപ്പിച്ചു മിനുക്കിയെടുത്തു.
അല്‍ഭുതം!!!
ദാസനു തന്നെ ഒന്നാം സമ്മാനം കിട്ടുകയും ഓറ്റൊമാറ്റിക്കായി ഇന്റ്റര്‍ സോണിന്ടെ സൂപ്പര്‍ 8 ആയ ഡി-സോണിലേക്കു സെലെക്ഷന്‍ കിട്ടുകയും ചെയ്തു. ദാസന്റെ വിജയത്തില്‍ ഞങള്‍ എല്ലാവരും സന്ദൊഷിച്ചു.
ദാസന്ടെ ഫാന്‍സി ഡ്രെസ്സിനു എന്തെല്ലാം സ്പെഷ്യല്‍ ഇഫക്റ്റ്സ് കൊടുത്താല്‍ ഡി-സോണില്‍ ഒന്നാം സമ്മാനം വാങാം എന്നു ഞങള്‍ കൂലം കഷമായി ആലോചിച്ചു.
പ്രതിമ ഒരു പീ0ത്തില്‍ നില്‍ക്കുകയാണെങ്കില്‍ ഗംഭീരമായിരിക്കും എന്ന ഇസ്മയിലിണ്ടെ നിര്‍ദ്ദേശവും, കയ്യില്‍ ഒരു കൊടിയാകാം എന്ന നിര്‍ദ്ദേവും അംഗീകരിച്ഛു.
ച്ന്ദ്രശേഖര്‍ ഭരണകാലത്തെ ഇന്‍ഡ്യന്‍ ഖജനാവു പോലെ ശുഷ്കമായിരുന്നു അസ്മാബിയുടെ ഫൈന്‍ ആര്‍റ്റ്സ് ഫന്‍ഡു. ചിലവു കുറക്കുന്നതിനായി ഡി-സോണിനു, നാടകത്തിനും, ഒപ്പനക്കും, ഡാന്‍സിനും എല്ലാം ഒരു ഗ്രൂപ്പ് പോയാല്‍ മതി എന്നു യൂണിയന്‍ തീരുമാനിച്ഛു. പി.ട്ടി. ഉഷയെപ്പോലെ ഒരു മെഡല്‍ പ്രതീക്ഷ ആയിരുന്നതിനാല്‍, ദാസനെ മുന്‍പില്‍ നിറുത്തി ഡിസോണ്‍ എന്ന കലാമാമാങ്കത്തിനു ഞങള്‍ പുറപ്പെട്ടു.
പടിയൂരെ പെങള്‍ വന്നപ്പൊള്‍ കൊണ്ടു വന്ന ബ്രിട്ടാനിയ ബിസ്കറ്റ് പരമാവധി അടിചു മാറ്റി ഡ്രെസ്സിന്ടെ കൂടെ പാക്കു ചെയ്തു യാത്രയിലെ
“തെന്നന്നം താനന്നം താളത്തിലാടി
പഞ്ചാര കൊംബത്തൊരൂഞാലിലാടി”
എന്ന പാട്ടും പാടി ഇരിഞാലക്കുടയിലെ പ്രസ്സിദ്ധമായ ക്രൈസ്റ്റ് കോളെജിലേക്കു യാത്ര പുറപ്പെട്ടു.
അസ്മാബി കലിക്കറ്റ് യൂണിവെര്‍സിറ്റിയിലെ പ്രസിദ്ധമായ കൊളെജ് ആയതിനാല്‍ രജിസ്റ്റ്രെഷനും മറ്റും ഞങള്‍ കുറച്ചു ബുദ്ധിമുട്ടി. റൂം ഒന്നും ഒഴിവില്ലാത്തതിനാല്‍, ത്രിശ്ശൂര്‍ എഞീനീരിങ് കോളെജിനു വേണ്ടി റിസര്‍വു ചെയ്ത റൂം തല്‍കാലത്തെക്കു ഞങള്‍ക്കു കിട്ടി.
അപ്പോഴെക്കും സമയം രാത്രിയായി.
സലാം സുഹ്ര്ത്തില്‍ നിന്നും ഒപ്പിച്ചെടുത്ത ബ്ലൂ ഓഡിയോ കാസറ്റ് കേള്‍ക്കാന്‍ ഞങള്‍ക്കു ധ്രുതിയായി. ബ്ലൂ ഫിലിം എന്ന സാധനം അന്നു വരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഞങള്‍ക്കു കടന്നു പോകുന്ന ഓരോനിമിഷവും ഓരോ കൊല്ലങളാണെന്നു തോന്നി. സാവധാനം റ്റേപ്പ് റിക്കാര്‍ടില്‍ നിന്നും ചില ശബ്ദങള്‍ വരാന്‍ തുടങി. എണ്ടെ പ്രതീക്ഷയെ ആകെ തകര്‍ത്തു കൊണ്ട്
“ ഹാ ഹീ ,,,, ഹൂ ഒവൂൂൂൂൂ‍് തുട്ങി ക,ഖ ച ഞ “
മുതലായ ചില ശബ്ദ്ദങളണു വന്നതു. മറ്റുള്‍ള്ളവരും എന്നെപ്പോലെയൊ അതിലും അധികമൊ നിരാശരായിരുന്നു.!
അപ്പോഴണ് ഞങള്‍ എന്‍ ജിനീറിങ് സ്റ്റുഡന്‍സ് ആണെന്നു കരുതിയിട്ടൊ മറ്റൊ മൂന്നു നാലു കുട്ടികള്‍ റൂമിലേക്കു വന്നു സ്വയം പരിചയപ്പെടുത്തി. ആ പരിചയപ്പെടുത്തലില്‍ എന്തോ പന്തികേടു തോന്നിയെങ്കിലും ക്രൈസ്റ്റ് കൊളെജിലെ ഡാന്‍സ് ഗ്രൂപ്പിലെ അംഗങളാണെന്നു മനസ്സിലായപ്പൊള്‍ കര്യങളുടെ കിടപ്പ് പിടി കിട്ടി.
ചാന്തു പൊട്ടിലെ ദിലീപിണ്ടെ ഭാവഹാദികളൊടെ അതിലൊരുത്തന്‍
“ നിങള്‍ എന്തൂട്ട് കളിയാ കളിക്കണേ”
എന്നു ചോദിചു കൊണ്ടു, കൂട്ടത്തില്‍ ആരൊഗ്യദ്രിഡ്ഗാത്രനായ സലാമിണ്ടെ തോളില്‍ കയ്യിട്ടു തൊട്ടുരുമ്മി നിന്നു.കൂടാതെ,
സമ്മതമാണെങ്കില്‍, നില്ലാവുള്ള ഈ രാത്രിയില്‍ ക്രൈസ്റ്റ് കോളെജിണ്ടെ ചാരുത ഞങള്‍ക്കു കാണിച്ചു തരാം എന്നു പറഞു ക്ഷണിച്ചു.
കൂടെപ്പൊയ സലാമും ദിലീപും, ക്രൈസ്റ്റ് കോളെജിണ്ട്ടെ ചാരുത കണ്ടു തിരിച്ചു വരുമ്പൊഴത്തെക്കു ഞങള്‍ ഉറക്കമായി!
പിറ്റേന്നു രാവിലെ 7 മണിക്കായിരുന്നു ദാസണ്ടെ ഫാന്‍സി ഡ്രെസ്സ് മത്സരം! രാവിലെ 5 മണിക്കേ റെഡിയാകണം എന്ന അവണ്ടെ നിര്‍ബ്ന്ധത്തിനു വഴങി, ഡിസംബറിലെ ആ തണുത്ത വെളുപ്പാന്‍ കാലത്ത് ഞങള്‍ രണ്ടു മൂന്നു പേര്‍ ദാസനെ ഒരുക്കാനായി പോയി.
മകര മാസത്തിലെ തണുപ്പില്‍ നനഞ തോര്‍ത്തു മുന്ടു കോണകം കെട്ടി നില്‍ക്കുബൊളെ പെന്‍സില്‍ പോലെ മെലിഞ ദാസന്‍ വിറക്കാന്‍ തുടങി ഇരുന്നു. ദേഹമാസകലം ചെളി പുരട്ടിയപ്പൊള്‍ പിന്നെ പറയാനുമില്ല!
ഇടിവെട്ടിയവനെ പാന്‍പു കടിച്ഛു എന്നു പറഞ പോലെ, ഫാന്‍സി ഡ്രെസ്സ് മത്സരം രണ്ടു മണിക്കൂര്‍ വൈകി 9 മണിക്കേ തുടങൂ എന്ന പ്രഖ്യാപനം വന്നപ്പൊള്‍ പാവം ശരിക്കും കരഞു പോയി.
എങ്കിലും ഞങളുടെയൊക്കെ മെഡല്‍ പ്രതീക്ഷ ആയിരുന്നതിനാല്‍ എല്ലാം സഹിക്കാന്‍ അവന്‍ തയ്യാറായി. ചെളി പുരട്ടുമ്പോള്‍ ചെവിയില്‍ നിറയെ ചെളിപോയി അടഞിരുന്നതിനാല്‍ പാവത്തിന് ചെവി കേക്കാനും പറ്റുന്നുണ്ടയിരുന്നില്ല.
ഇസ്മയിലിന്ടെ റിക്വസ്റ്റ് തള്ളിക്കളയാന്‍ കഴിയാഞതിനാലൊ, ദാസന്ടെ ദയനീയ രൂപം കണ്ടിട്ടോ, മത്സരത്തില്‍ ആദ്യം തന്നെ സ്റ്റേജില്‍ കയറാനുള്ള അനുവാദം ഞങള്‍ക്ക് കിട്ടി.
സ്റ്റേജില്‍ പ്രതിമ സ്താപിക്കാനുള്ള പീഡം വെച്ഛ് ദാസനെ അതില്‍ നിറുത്തി പറയാനുള്ള ദയലോഗ് സലാമിനെ ഏല്‍പ്പിച്ഛ് ദാസണ്ടെ പ്രകടനം കാണുവാനായി ഞാന്‍ സ്റ്റേജിണ്ടെ മുന്‍പില്‍ വന്നു നിന്നു!
ആകാംക്ഷഭരിതമായ നിമിഷങള്‍!!
‘'ജഡ്ജസ് അറ്റെന്‍ഷന്‍ പ്ലീസ്,,,,,,,,,,,,,,,, ,,,,, “
എന്ന സംഘാടകരുടെ പ്രഖ്യാപനത്തിനു പിന്നാലെ കര കര ശബ്ദത്തില്‍ ഇസ്മയിലിന്ടെ ഡയലോഗ് വന്നു.
“ നാടിണ്ടെ മോചനത്തിനു വേണ്ടി പോരാടി വീര മ്രുത്യു വരിച്ഛ എല്ലാ ധീര
പോരാളികളുടേയും ഓര്‍മക്കായി ഇതാ ഞങള്‍ അവതരിപ്പിക്കുന്നു’‘,,,,,,,,,,,,
“ “സ്റ്റാച്യു ഓഫ് വിക്റ്ററി,,,,,,“
‘‘ വിജയത്തിന്ടെ പ്രതിമ”
ശ്വാസം അടക്കിപ്പിടിച്ഛു നിന്ന ഞങള്‍ക്കു മുന്‍പില്‍ കര്‍ട്ടന്‍ അല്പാല്പമായി പൊങാന്‍ തുടങി.
ഭഗവാാനെ!!
മുന്‍പില്‍ കണ്ട കാഴ്ച കണ്ടു ഞാന്‍ കരഞു പോയി!
നിശ്ചലമായി നില്‍ക്കേണ്ട പ്രതിമ, തുള്ളപ്പനി വരുമ്പൊള്‍ അലിക്കുഞി മൂത്താപ്പ തുള്ളുന്നതു പോലെ നിന്നു തുള്ളുന്നു!!കയ്യിലിരിക്കുന്ന കൊടി, വെളിച്ഛപ്പാടിണ്ടെ വാളു പോലെ ഇളകുന്നു!!
ചെവിയില്‍ ബ്ലോക്കായിരുന്ന ചെള്ള കഴുകിക്കളയാന്‍ പോലും മെനക്കെടാതെ ദാസന്‍ വെമ്പല്ലൂര്‍ക്ക് അടുത്ത വണ്ടി പിടിച്ഛു!!!
Monday, March 26, 2007
ഇക്കൂനോടെന്തു പറയും?!!
നാലര അടി പൊക്കത്തില്‍ ഭീമന്‍ രഘുവിന്റെ ശരീര വടിവ്! ആ ആകാര വടിവില്‍ അവന്‍ കുറച്ചു അഹങ്കരിച്ചിരുന്നു. ക്ലോസ്സപ്പ് പരസ്യത്തിലെ കുമാരന്ടെ ചിരി പോലെ അടിപൊളീയായ അവണ്ടെ ചിരി റെസിസ്റ്റ് ചെയ്യാന്‍ അസ്മാബി കൊളെജിലൊരു സുന്ദരിയും അന്നുണ്ടായിരുന്നില്ല. ഓടുന്ന വണ്ടിയില്‍ ചാടിക്കയറുവനുള്ള അവണ്ടെ വൈഭവം, എന്നും ഒന്നരക്കുള്ള ആനന്ദ് രാജ് ബസ്സില്‍ മാറ്റിനി പോലെ പ്രദര്‍ശിപ്പിചിരുന്നു അവന്‍!
അതുകൊണ്ടു ലേഡീസ് സീറ്റിനു തൊട്ടു പുറകിലെ സീറ്റില്‍ ഓസിയായി ഇരുന്നു പോകാനുള്ള അവസരം ഇന്റി മേറ്റ് ഫ്രണ്ടു എന്ന നിലക്കു എന്ടെതായിരുന്നു. നട്ടുച്ഛക്കു എറിയാടു നിന്നും ബ്ലോക്കു വരെയുള്ള നടത്തമായിരുന്നു ഈ സുഖത്തിനു ഞാന്‍ കൊടുത്തിരുന്ന വില.
തികഞ വലതുപക്ഷ വാദിയായ ഇദ്ദേഹം ആ വകയില്‍ ഇടതു പക്ഷ ഗുണ്ടകളില്‍ നിന്നു ഭീകര മര്‍ദ്ദനങള്‍ ഏറ്റുവാങിയിരുന്നു. വേലിയില്‍ നിറയെ ശീമപ്പത്തലും ഓടിച്ചിട്ടു തല്ലാന്‍ ഇഷ്ടം പോലെ സത്ധലവും ഉണ്ടായിരുന്നതിനാല്‍ അസ്മാബി കോളേജിലെ ഏറ്റവും വലിയ സ്പോര്‍ട്ട് ഐറ്റം ഈ നാടന്‍ തല്ലുകള്‍ ആയിരുന്നു.
ഡി- സോണിനൊ ഇന്‍ റ്റര്‍ സോണിനൊ ഇതൊരു ഐറ്റം അല്ലാത്തതിനാല്‍ അസ്മാബിയില്‍ നിന്നാര്‍ക്കും മെഡാല്‍ കിട്ടിയിരുന്നില്ല. മാത്രമല്ല ഭീമന്‍ രഘുവിനെപോലെ ഫ്ലെക്സിബിള്‍ ബോഡിയുള്ളവരായിരുന്നു ഗ്രൂപ്പ് ഡാന്‍സിനു പോലും പങ്കെടുത്തിരുന്നതും ചീമുട്ട, ചെരിപ്പു മാല മുതലായ സമ്മാനങല്‍ വാങിയിരുന്നതും!
അസ്മാബിയില്‍ സമരങളും കൂട്ടത്തല്ലുകളും ഉള്ള ദിവസങളായിരുന്നു ഞങള്‍ക്കൊക്കെ ഏറ്റവും പ്രധാനം.
കാലികറ്റ് യൂണിവേര്‍സിറ്റിയിലെ ഏറ്റവും മോശം കൊളേജ് എന്ന ഖ്യാദി നേടുന്നതിനു വിഖാതമായി ഞങള്‍ക്കു മുന്നില്‍ അയല്പക്കത്തെ കെ കെ ട്ടി എം കൊളെജ് മാത്രമേ ഉണ്ടയിരുന്നുള്ളൂ. അവര്‍ എന്നും ഞങളെ റണ്ണര്‍ അപ്പ് ആകുവാനെ വിട്ടുള്ളൂ.
അസ്മാബിയില്‍ മിക്കവാറും ദിവസം സമരമുന്ടാകും.
സമരമുള്ള ദിവസം കൂട്ടത്തല്ല് ഉറപ്പാണ്.
ഒരു സ്പെഷല്‍ ഇഫെക്ടിനു വേണ്ടി ഏതെങ്കിലും ബസ്സിണ്ടെയൊക്കെ ചില്ലുകള്‍ ഞങള്‍ തകര്‍ത്തിരിക്കും.
ടയര്‍ കുത്തിക്കീറുക, ചില്ലിനു കല്ലെറിയുക തുടങിയ സമാധാനപരമായ സമരമുറകളില്‍ പോലും പ്രകോപിതരാകുന്ന ബസ്സുടമകളും ഡ്രൈവര്‍മാരും അതിണ്ടെ പേരില്‍ മിന്നല്‍ പണിമുടക്കു നടത്തി സമാധാന പ്രേമികളായ അസ്മബിയന്‍സിനെ നടത്തി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു.
ഇത്തരം അവസരങളില്‍,
“കൊന്‍ട്ര വടി കൊണ്ട്ര വടീ വഴീലൊരു പാമ്പ്,
ചേരയല്ല മൂര്‍ക്കനല്ല ചേനത്തണ്ടന്‍ പാമ്പ്“
മുതലായ പാട്ടുകളൊക്കെ പാടി, മീന മാസത്തിലെ കൊടുങല്ലൂര്‍ ഭരണിക്കു പോകുന്നവരെപ്പോലെ, വെമ്പല്ലൂര്‍ നിന്നും കൊടുങല്ലൂര്‍ക്കു, മൂരാച്ഛി ബസ്സുസ്മകളെ വെല്ലു വിളിച്ചുകൊണ്ടു കാല്‍നട സര്‍വീസ് ആയി മാര്‍ച്ചു ചെയ്യും.
അക്കാലത്തു റ്റിവി ചാനല്‍കാര്‍ ഇല്ലാതിരുന്നതിനാല്‍, ഇത്തരം മാര്‍ച്ചുകളിലൂടെയാണ് അസ്മാബിക്കാര്‍ പാടുവാനും മറ്റുമുള്ള സ്കില്ല് നേടിയിരുന്നതു. തെറിപ്പാട്ടു കേള്‍ക്കുന്നതും, പാടുന്നതും ഞങള്‍ക്കു അലര്‍ജി ആയിരുന്നെങ്കിലും, കൊടുങല്ലുരിണ്ടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനു വേണ്ടി അത്യാവശ്യം ചില തെറിപ്പാട്ടുകളും ഇത്തരം സന്ദര്‍ഭങളില്‍ ഞങള്‍ പ്രാക്റ്റീസ് ചെയ്യാരുന്ടു.
ചിലപ്പോള്‍ അസ്മാബിയില്‍ തുടര്‍ച്ചയായി സമരങള്‍ ഉണ്ടാകും. അപ്പോള്‍ സ്തിരമായ ഈ റൂട്ട് മാര്‍ച്ചുകള്‍ ഞങള്‍ക്കു മടുക്കും. സിമ്പ്ലി ഒരു ചേഞ്ചിനു മറ്റു റുട്ടുകള്‍ തേടിപ്പോകും. മെയിന്‍ റോഡു വിട്ടു ഇടവഴികളിലൂടെ ദാഹിച്ചു വലഞു നടന്നു ഏതോ വീട്ടില്‍ കയറി വെള്ളം ചോദിച്ചവര്‍ക്കു വെള്ളത്തിനു പകരം പള്ളക്കിട്ട് കുത്താണ് കിട്ടിയത്. ഇസ്മായിലിന് പക്ഷെ ഈ വകയില്‍ ഒന്നും കിട്ടിയിട്ടില്ല എന്നാണ് അവന്‍ പറയാറ്!
അതുകൊണ്ടാണ്, ഇത്തരം അപകടം പിടിച്ച റൂട്ടുകള്‍ ഒഴിവാക്കി, പടിഞാറെ വെമ്പല്ലൂരിണ്ടെ പടിഞാറു ഭാഗത്തുള്ള ബീച്ചിലൂടെ നടന്നു പോകാം എന്നു ഒരു ദിവസം തീരുമാനിച്ചത്. പോകുന്ന വഴിക്കു സൈഡാക്കി ഇട്ടിരുന്ന എഫ് എം എസ്സി നു നാലു തെറിയും പറഞു, ആദ്യം ഡീസെണ്ടു ആയി പൂഴിയിലൂടെയും, പിന്നെ സൌകര്യാര്‍ത്ധം നനഞ മണ്ണിലൂടെയും നടപ്പ് ആരംഭിച്ചു. പത്തു പതിനഞ്ചു പേരുള്ള ഈ സംഘത്തിനു ഹരം പകരുന്നതിന് ഗഫൂറിണ്ടെ പാരഡിക്കു പുറമെ, പൂഴി വാരി എറിയുക, വെള്ളം തെറിപ്പിക്കുക തുടങി ചില്ലറ തമാശകളും ഉണ്ടായിരുന്നു.
കടപ്പുറത്തു രണ്ടിനിരുന്ന ഒരു മുക്കുവനെ കളിയാക്കിയപ്പോള്‍ ഒരു കാര്യം ഞങള്‍ക്കു മനസ്സിലായി. സെക്കണ്ടു പ്രീ ഡിഗ്രിക്കുള്ള കാല്‍ക്യുലസ്സ് പോലെ തന്നെ നീണ്ടു പരന്നു കിടക്കുന്ന ഒരു മഹാ സാഗരമാണ് തെറി സാഹിത്യം!
കാല്‍ക്യുലസ് എടുക്കുന്ന സാവിത്രി റ്റീച്ചര്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന പോലെ ഇദ്ദേഹത്തിന്റെ മുന്നിലും ഞങള്‍ പകച്ചു നിന്നു. “ഹിസ് ഹൈനസ് അബ്ദുള്ള“ യില്‍ ലാലേട്ടന്‍ കൈതപ്രത്തിനു ദക്ഷിണ വെക്കുന്നതു പോലെ ഈ മുക്കുവ മഹാനു ഭാവനു എന്തെങ്കിലും ദക്ഷിണ കൊടുക്കണം എന്നു തോന്നി. പക്ഷെ, ഇഷ്ടന്ടെ പങ്കായം പിടിചു തയമ്പിച്ച കൈയ്യും പവ്വര്‍ റ്റോണിണ്ടെ പരസ്യത്തില്‍ കാണുന്ന പോലുള്ള ബോഡിയും കണ്ടപ്പോള്‍ എത്രയും പെട്ടെന്ന് അവിടന്നു സ്കൂട്ടായി് ആരോഗ്യം സംരക്ഷിച്ചു.
ഉച്ച വെയിലത്തു കടലില്‍ കുളിക്കുന്നതു ആരോഗ്യത്തിനു വളരെ നല്ലതാണെന്ന ഇസ്മായിലിണ്ടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അക്കാലത്തു ഇന്നത്തെ പോലെ മുക്കിനും മൂലക്കും വാട്ടര്‍ തീം പാര്‍ക്കുകള്‍ ഉണ്ടയിരുന്നില്ല. അതുകൊണ്ടു തന്നെ സ്വിമ്മിഗ് സ്യുട്ട് എന്ന സാധനം ഞങള്‍ ആരും കാണുകയൊ ഉപയോഗിക്കുകയൊ ചെയ്തിട്ടില്ല.
ഡല്‍ഹി ദൂരദര്‍ശനില്‍ ആണ്ടിനും വിഷുവിനും പാതിരാക്ക് വല്ലപ്പോഴും കാണിക്കുന്ന ഫാഷന്‍ ഷൊ യില്‍ സുന്ദരികള്‍ ധരിക്കുന്ന എന്തൊ കുപ്പായം ആണ് ഇതെന്നാണ് ഞങള്‍ ധരിച്ചു വച്ചിരുന്നത്.
നനഞ ഡ്രസ്സുമായി വീട്ടില്‍ കയറിചെന്നാല്‍ നല്ല അടി കിട്ടുമെന്നതിനാലും സ്വിമ്മിഗ് സ്യുട്ട് ഇല്ലാത്തതിനാലും ഡ്രെസ്സൊക്കെ മാറ്റി ഉള്ള അണ്ടര്‍ വെയര്‍ സ്വിമ്മിങ് സ്യൂട്ടക്കി സ്വിമ്മാം എന്നു തീരുമാനിച്ചു. നീന്താന്‍ ഒട്ടും താല്പര്യം ഇല്ലാത്ത ബാബുച്ചേട്ടനെ എല്ലാവരും തങളുടെ ബുക്കും ഡ്രെസ്സും ഏല്‍പ്പിച്ചു, പല കോലത്തിലും , നിറത്തിലും ഉള്ള അണ്ടെര്‍ വെയറില്‍ പല വലുപ്പത്തിലുള്ള തുളകള്‍ വെളിപ്പെടുത്തിക്കൊണ്ടു കടലിലേക്കു ചാടി.
കുറേ നേരം നീന്തി ഞങള്‍ എല്ലാവരും മടുത്തു കടലില്‍ നിന്നു കയറി.
എത്ര നിര്‍ബന്ഡിച്ചിട്ടും ഇസ്മായില്‍ മാത്രം വെള്ളത്തില്‍ നിന്നും കയറുന്നില്ല!!
സൈക്കിളില്‍ നിന്നു വീണ വളിച്ച ചിരിയില്‍ അവസാനം അവന്‍ കാര്യം വെളിപ്പെടുത്തി!
“എഡാാ,,,, എണ്ടെ അന്‍ഡന്‍ കടലില്‍ ഊരിപ്പോയി”
നീ കേറി വന്നു ഡ്രെസ്സ് ചെയ്യൂ എന്നു സമാധാനിപ്പിച്ച ഞങളോടു അവന്‍ ഹ്രുദയം പൊട്ടി പറഞു
“ ഇക്കൂനോടു ഞാന്‍ ഇനി എന്തു പറയും??”
ഒരു നിമിഷം ഞങള്‍ സ്തംഭിച്ചി പോയി!
പിന്നെ കടലിണ്ടെ ഇരമ്പം ഞങളുടെ ചിരിയില്‍ മാഞു പോയി!!
(വാല്‍കഷ്ണം:- അനിയനെങ്കിലും ഇസ്മായിലിനെക്കാളും വലിയ ഫിഗര്‍ ആയിരുന്ന ഇക്കുവിണ്ടെ അന്‍ഡര്‍ വെയറായിരുന്നു ഭാഗ്യദോഷത്തിനു കടലില്‍ പോയത്)
Monday, March 19, 2007
ആട്ടും തല
ക്ലാസ്സെടുക്കുമ്പോള്‍ ഓസിലേഷന്‍ മോഡിലിട്ട ഉഷ ഫാന്‍ പൊലെ തിരിയുമായീരുന്നു ഇദ്ദേഹത്തിന്റെ തല. അതിനാല്‍ ഞങള്‍ക്കൊക്കെ ഒത്തിരി മുന്‍പു അസ്മാബിയുടെ സൌഭാഗ്യമാകാന്‍ കഴിഞ ഏതോ ഒരു വത്സല ശീഷ്യനാണ് വന്ദ്യഗുരുവിനു "ആട്ടും തല "എന്ന പേര്‍ നല്‍കി ആദരിച്ചത്.
അസ്മാബിക്കു മതിലുകല്‍ ഇല്ലാത്ത കാലം!
ആദം ഹവ്വ മ്യുറല്‍ പെയിന്റിങില്‍ കാണുന്നതു പോലെ, ചൂള മരക്കാടിനുള്ളില്‍ അര്‍ധ്ദ നഗ്നയായി നാണിച്ചു നില്‍ക്കുന്ന അസ്മാബി!
പ്രധാന മന്ദിരത്തിനു പിന്നിലായി പ്രീ-ഡിഗ്രിക്കാര്‍ക്കായി പണിത പുതിയ കെട്ടിടം ജന-വാതിലുകള്‍ ഇല്ലാതെ, പൂട്ടുകളുടെ പാരതന്ദ്ര്യം എന്തെന്നറിയാതെ കഴിഞിരുന്ന കാലം! അതിനും അപ്പുറത്തായി കശുമാവിന്‍ തോട്ടത്തിന്റ്റെ വിസ്ത്രിതി അലിഞില്ലാതാകുന്നതു ക്ര്യിഷി ഇല്ലാതെ വരണ്ടു കിടക്കുന്ന പാടത്താണ്. ഈ പാടവും കടന്നാണ് പട്ട അടിക്കാനായി അസ്മാബി പുത്രര്‍ അടുത്തുള്ള പട്ട ഷാപ്പില്‍ പോയിരുന്നത്. അല്പം അകത്താക്കി പാമ്പായി തിരിച്ചു വരുമ്പോള്‍, കതിരാന്‍ ചുരം കയറുന്ന തമിഴുനാടു ലോറി പോലെ ബുധ്ദിമുട്ടി മുട്ടിലിഴഞാണ് പലരും പാടത്തെ കൊടും ചൂടില്‍ നിന്നും കശുമാവിന്‍ തണലിന്റെ സ്വാന്തനത്തിലേക്ക് ഇഴഞു കയറിയിരുന്നത്.
മുടിയനായ പുത്രനെ കാത്തിരിക്കുന്ന പെറ്റമ്മയെപ്പൊലെ കരിയിലമെത്തയുമായി കുടിയന്മാരെ കാത്തിരുന്നു പാടവക്കിലെ ഓരോ കശുമാവും!!
പട്ടയടിച്ചിട്ടും വാളുവെക്കാന്‍ ഭാഗ്യമില്ലാതെ പോയവര്‍ക്ക് അതിനൊരവസരം കൊടുക്കാനായി തൊട്ടടുത്ത് സുഗന്ദം പരത്തി നില്‍ക്കുന്നു അസ്മാബിയുടെ ജെന്‍സ് ടൊയ് ലെറ്റ്! തുറസ്സായി കിടന്നിരുന്ന കാമ്പസിലെ ചൂള മരച്ഛോടുകളില്‍ കാര്യം സാധിക്കാന്‍ ബുധ്ദിമുട്ടുള്ളവര്‍ക്കു ഒന്നിനാശ്രയം ഈ റ്റൊയ് ലെറ്റെ ഉന്‍ടായിരുന്നുള്ളൂ!
പണ്ടത്തെ എയര്‍ ഇന്‍ഡ്യയെ പോലെ ഇക്കാര്യത്തില്‍ ഒരു മൊണൊപൊളിയായി കശുമാവിന്‍ കാട്ടില്‍ മണം പരത്തി തലയുയര്‍ത്തി നിന്നു ശ്രീമാന്‍.
ഈ സന്നിധാനത്തിലേക്ക് ഒരുപാടു വഴികള്‍ ഉണ്ടായിരുന്നു എങ്കിലും, ഓഫീസിനു മുന്‍പിലൂടെ ബൊറ്റാനിക്കല്‍ ഗാര്‍ഡനും പഞ്ചായത്തു റോഡിനും ഇടയിലുള്ള സുപ്രസിദ്ധമായ ലവേര്‍സ് കോറീഡോര്‍ വഴി, നേരെ പ്രീ-ഡിഗ്രി കെട്ടിടത്തിന്റെ പുറകിലൂടെയുള്ള ഹൈവെ ആയിരുന്നു അധിക പേരും തെരഞെടുത്തിരുന്നതു.
ശങ്ക ആസന്നമല്ലാത്തവര്‍ കിന്നാരം പറഞു സാവധാനത്തിലും അതു ആസന്നമായവര്‍ ശീഘ്രത്തിലും പോയിരുന്നതിനാല്‍ അന്നവിടെ 3 ട്രാക് ട്രഫിക് സിസ്റ്റം ആയിരുന്നു ഉണ്ടായിരുന്നത്. ശങ്ക ശമിപ്പിച്ചവര്‍ ലെഫ്റ്റ് ട്രക്കിലൂടെ മടങി വരുമ്പോള്‍, അഴികളൊ ഗ്രില്ലുകളൊ ഇല്ലാതെ തുറന്നു കിടന്നിരുന്ന പ്രീ-ഡിഗ്രി ബ്ലോക്കിന്റെ ജനലോട്ടകളിലൂടെ എത്തിവലിഞു നോക്കിയും ഇടക്കിടക്കു പൂച്ച പട്ടി മുതലായ ജെന്തുക്കളുടെ ശബ്ദങള്‍ ഉന്ടാക്കിയും, അത്യാവശ്യത്തിനു ചില തെറികള്‍ വിളിച്ചും പോയിക്കൊണ്ടെ ഇരുന്നു.
ഞങളുടെ ക്ലാസ്സിനു ജെനലുകള്‍ക്കു ഗ്രില്ലുകല്‍ ഇല്ലാത്തതിനാലും വളരുവാന്‍ വേറെ ഇടം ഇല്ലാത്തതിനാലും, തൊട്ടടുത്തു നിന്നിരുന്ന ഒരു കശുമാവ് അതിന്റെ ഒരു വലിയ കൊമ്പിനെ വളര്‍ത്തിയിരുന്നതു ഞങളുടെ ക്ലാസ്സ് മുറിയിലേക്ക് ആയിരുന്നു.
സാറന്മാര്‍ ക്ലാസ്സെടുക്കാന്‍ നില്‍ക്കുന്ന പ്ലാറ്റ്ഫൊമിനും മുന്‍ നിര ബഞ്ചുകള്‍ക്കും ഇടയില്‍ ഇടതു ഭാഗത്തായി ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ, വിജ്ഞാന ദാഹവുമായി നിന്നിരുന്ന ആ കശുമാവിന്‍ കൊമ്പിനോടു, ക്ലാസ്സിലെ ബ്ലാക് ബോര്‍ഡിനോടുള്ളതു പോലത്തെ ഒരു സ്നേഹമായിരുന്നു ഞങള്‍ക്കുണ്ടായിരുന്നത്.
ക്ലാസ്സിലെ കൊമെഡിയനായ സീതി, മാവിനൊടുള്ള സ്നേഹം കൂടുമ്പൊള്‍ ഇങിനെ പാടും.
“അല്ലയൊ കശുമാവെ, അ***യും പുറത്തിട്ടു
പെണ്ണുങള്‍ പോകും വഴി നില്‍ക്കുവാന്‍ നാണമില്ലെ?”
സാറന്മാരുടെ ബോറന്‍ ക്ലാസ്സുകള്‍ക്കിടക്കു, ഒന്നിനു പോകുന്നവര്‍ ഇടക്കു ഈ മാവിന്‍കൊമ്പു ഇളക്കിവിടുമ്പോള്‍ ഉന്ടാക്കുന്ന തമാശ, ആസന്ന ശങ്ക തീര്‍ത്തവര്‍ക്കുന്റാവുന്ന തരത്തിലുള്ള ഒരു ആശ്വാസമായിരുന്നു ഞങള്‍ക്കു തന്നിരുന്നത്. കൂടാതെ ഇടതു ഭാഗത്തിരിക്കുന്ന സുന്ദരികളായ അജിത, സുനിതമാരുടെ നേരെ കണ്ണുകള്‍ കൊണ്ടു മിസ്സയില്‍ വിടുവാനും ഈ സന്ദര്‍ഭം ഞങള്‍ക്കു ഉപകരിച്ചിരുന്നു.
തറനിരപ്പില്‍ നിന്നും എട്ടടി പൊക്കത്തില്‍ നിന്നിരുന്ന കൊമ്പ് പിടിച്ചു കുലുക്കുവാന്‍ ചേട്ടന്മാര്‍ സാമാന്യം നന്നായി ചാടേണ്ടതുണ്ടായിരുന്നു. ഇങിനെ ചാടുന്‍പോള്‍ ഒരു കൊള്ളിയാന്‍ പോലെ അവരുടെ തല ജനലില്‍ കൂടി പ്രത്യ്ക്ഷപ്പെടുകയും ഐഡന്റിറ്റി വെളിപ്പെടുത്തുകയും ചെയ്തു.
1985 മീന മാസത്തിലെ ചൂടുള്ള ഒരു മദധ്യാഹ്നം!
ആട്ടും തല സാറിന്റെ ഫിസിക്സ് ക്ലാസ്സ്.
സൈകിള്‍ ഷോക്കാര്‍ “മക്കളേ,,,,,,“ എന്നു നീട്ടി വിളിച്ചു സദസ്സ് കൊഴുപ്പിക്കുന്നതു പോലെ, “അപ്പൊ കുട്ടികളേ,,,“ എന്ന് നീട്ടി വിളിച്ച് സാറ് ക്ലാസ്സ് ആരംഭിച്ചു. ഞങള്‍ വിജ്ഞാന ദാഹികള്‍
കണ്ണടച്ചു കാതുകൂര്‍പ്പിച്ചു കേള്‍ക്കാന്‍ തുടങി. വിജ്ഞാനദാഹം ഒട്ടും ഇല്ലാത്ത ചിലര്‍ പേപ്പര്‍ ചുരുട്ടി തറയിലിട്ട് ചെരിപ്പു കൊണ്ടുരച്ച് ശബ്ധം ഉന്റാക്കിയെങ്കിലും അത്യാവശ്യം നല്ല മോഡ്യുലേഷനുള്ള ശബ്ധം സാറിനുള്ളതിനാലും, വിജ്ഞാനദാഹത്താല്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടതിനാലും ഞങള്‍ അതൊന്നും അറിഞതേ ഇല്ല.
ആരൊ വലിയ ശബ്ധത്തോടെ മാവിന്‍ കൊമ്പു പിടിച്ചു കുലുക്കിയപ്പോഴാണ്, ഉച്ചച്ചൂടില്‍ കൊച്ചുറക്കത്തിലയിരുന്ന ഞങള്‍ക്കു പരിസരബോധം വന്നത്. ചിലര്‍ ചിറിയൊക്കെ തുടച്ച് ഒന്ന് ഒഷാറായി ഇരുന്നപ്പൊഴാണ് ക്ലാസ്സില്‍ ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തിക്കൊണ്ടു അടുത്ത കുലുക്കം ഉണ്ടായത്.
ചിരിയില്‍ പൊയ്പോയ സീരിയെസ്നസ് തിരിച്ചെടുത്ത് സാര്‍ ക്ലാസ്സ് തുടരാന്‍ ശ്രമിക്കവെ, ആരൊ വീണ്ടും കൊമ്പ് ഇളക്കി വിട്ടു!
സാമാന്യം ക്ഷമാ ശീലനായ സാര്‍ ക്ഷമയുടെ നെല്ലിപ്പടിയും, അതിനു താഴെയുള്ള പടികളും കണ്ട് ഉള്ള ക്ഷമയൊക്കെ നശിച്ചു. കുറ്റവാളിയെ കയ്യോടെ പിടിക്കാനായി സി.ഐ.ഡി മൂസയുടെ മെയ്‌വഴക്കത്തോടെ കുമ്പിട്ടു ജനലിനടുത്ത് അടുത്ത തല പൊങുന്നതും കാത്തിരുന്നു.
ഇനിയെന്തു സംഭവിക്കും?!
ഞങള്‍ ശിഷ്യര്‍ ആകാംക്ഷാഭരിതരായി കാത്തിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല, അടുത്ത തല പൊങി വന്നതും ഇടിവെട്ടും പൊലെ സാര്‍ ചോദിച്ചു,
“എന്തടോ അവിടെ ഒരു തല?”
“അതൊരാട്ടും തലയാണു സാറേ,,,,,,,”
എന്നു കൂക്കി കൊണ്ടു വിദ്വാന്‍ ശരം വിട്ട പോലെ പാഞു.
അതുകേട്ടു എപ്പൊഴും ആടിക്കൊണ്ടിരിക്കുന്ന സാറിന്റെ തല ഒരു നിമിഷം സ്തംഭിച്ചു നിശ്ചലമായി!!
