ഷാജി,,,,, ഇസ്മയിലിണ്ടെ കസിന്, അസ്മാബിയുടെ മറ്റൊരു പൊന്നോമന!!. ക്ലാസ് കട്ട് ചെയ്തു ചൂളമരചോട്ടില് ഇരുന്നു തീപ്പെട്ടി കളിക്കലാണു ഇഷ്ടണ്ടെ പ്രധാന വിനോദം.
എപ്പോള്‍ വിളിച്ചാലും ക്ലാസ് കട്ട് ചെയ്യാന്‍ സന്നദ്ധന്,
ക്ലാസ്സ് നടക്കുന്നതിനിടയില്‍ ചെന്നു സിഗ്നല്‍ കൊടുത്താലും എങിനെയെങ്കിലും ക്ലാസില്‍ നിന്നു പുറത്തു ചാടാന്‍ ബഹുമിടുക്കന്‍!
ഒന്നരക്കുള്ള ആനന്ദുരാജ് ബസ്സിലെ ഞങളുടെ സഹയാത്രികന്!
ഇസ്മയിലും ഞാനും തമ്മില്ലുള്ള സൌഹ്രുദം പ്രീ-ഡിഗ്രിക്കു തുടങിയതാണ് എങ്കില്‍ ഇവര്‍ രണ്ടു പേരും ബാല്യകാല സുഹ്രുത്തുക്കളാണ്. മീശ മുളക്കുന്നതിനു മുമ്പെ ശില്പി തിയെറ്ററില്‍ നൂണ് ഷൊ കാണാന്‍ കമ്പനിയായി പോയിരുന്നവര്‍.(ഇസ്മയിലിനു ഇപ്പൊഴും മീശ മുളച്ചിട്ടില്ല!!) എസ്സെന്‍ തിയ്യെറ്റെറിന്ടെ മുന്‍പിലുള്ള പെട്ടിക്കടയില്‍ നിന്നും ഉമ്മ, ഭാരതധ്വനി, തക്കാളീ മുതലായ സാരോപദേശ കധാപുസ്തകങള്ഷെയറായി വാങി വായിച്ചിരുന്നവര്!
ഈ ഭാരത ധ്വനി ദേശഭിമാനി പോലെ എന്തൊ ആണെന്നായിരുന്നു ഞാന്‍ ധരിച്ചുവെച്ചിരുന്നത്!
അടിപൊളി സാധനമാണെന്ന മുഖവുരയോടെ കുഴലപ്പം പരുവത്തില്‍ ചുരുട്ടിയ ഒരു കോപ്പി ഇസ്മയില്‍ എനിക്കു തരുന്നതുവരെ! വായിച്ചപ്പൊഴല്ലെ, “ കൊള്ളാലൊ ഈ ഭാരതധ്വനി “ എന്നു മനസ്സിലായത്. അന്നെ വരെ വായിച്ചിട്ടുള്ള എല്ലാ പുസ്തകങളെക്കാളും പതിന് മടങു എനിക്കതു ഇഷ്ട്ടപ്പെട്ടു!!
ചുരുട്ടി പിടിഛച്ചതിനാലും, ഒരുപാടുപേരുടെ കയ്യിലെ വിയര്‍പ്പ് കൊണ്ടും മുഖചിത്രത്തില്‍ സെക്സ്സിയായി നിന്നിരുന്ന സ്സില്ക്കു സ്മിതയുടെ കളര്‍ഫോട്ടോ, വാലന്‍ പുഴു തിന്ന പഴയ ഫോട്ടോ പോലെ തേഞു മാഞു പൊയിരുന്നു. നടുപേജിലെ കളര്‍ ഫോട്ടോ നഷ്ടപ്പെട്ടിരുന്നു എങ്കിലും ഉള്ളിലുള്ള മാറ്ററിനു കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഒന്നു മറിച്ചു നോക്കിയപ്പോഴെക്കും എന്റെ വായ് വരണ്ടു ദാഹിക്കാന്‍ മുട്ടി!! സ്വസ്തതയോടെ വായിക്കാന്‍ അതൊന്നു വീട്ടില്‍ കൊണ്ടുപോകാന്‍ തരണം എന്ന എന്ടെ അഭ്യര്ത്ധന അവന് നിഷ്കരുണം തള്ളിക്കളഞു,,,,പാപി!!
കാരണം, മറ്റൊരു കസിനായ ജവെദ് ഇക്കാക്കു അതു കൊടുത്താല്‍ എക്സ്ചേഞ്ചായി മറ്റൊന്നു കിട്ടുമത്രെ!
അതു കൊണ്ടു ക്ലാസ് കട്ട് ചെയ്തു, കശുമാവിന് തോപ്പിണ്ടെ സ്വകാര്യതയില്‍ ആവുന്നത്ര വായിച്ചു തീര്‍ത്ത് ഞാനതു തിരിച്ചു കൊടുത്തു. കൊടുക്കുമ്പൊള്‍ ജാവെദിക്കായുടെ കയ്യില്‍ നിന്നും കിട്ടുന്ന സാധനം വായിക്കാന്‍ തരണം എന്നു താണു കേണപേക്ഷിക്കാനും ഞാന്‍ മറന്നില്ല. പ്രത്യുപകാരമെന്ന നിലയില്‍ സാവിത്രി ടീചര്‍ തന്ന ക്യാല്ക്യുലസ് ഹോം വര്‍ക് കോപ്പി അടിക്കന്‍ കൊടുക്കാമെന്നും സമ്മതിചു.
അന്നു വെള്ളിയാഴ്ച ആയതിനാല്‍ ജവേദിക്കാടെ കയ്യില്‍ നിന്നും കിട്ടുന്ന സാധനം വായിക്കാന്‍ നീണ്ട രണ്ടു ദിവസം കാത്തിരിക്കണമല്ലൊ എന്ന സങ്കടത്തൊടെയാണു ഞാന്‍ ആനദുരാജ് ബസ്സില്‍ നിന്നും ഇറങിയത്.
പിറ്റേന്നു ശനിയാഴ്ച ക്ലാസില്ലാത്തതിനാല്‍, ഷാജി അതിരാവിലെ ഇസ്മായിലിണ്ടെ വീട്ടില്‍ എത്തി.സാധനവും കൊണ്ടു രണ്ടുപേരും ജാവേദിക്കയുടെ വീട്ടിലേക്കു പോയി.
ജാവേദിക്കാടെ വാപ്പ, അഹമ്മതു മാസ്റ്റെര്, ഒരു സ്കൂള്‍ മാഷും നാട്ടിലെ കാര്യമാത്ര പ്രസക്തനുമാണ്. കാലാകാലങളായി നാട്ടിലുള്ള ലൈബ്രറിയുടെ പ്രെസിഡെന്റു ഇസ്മയിലിന്റെ വാപ്പയും, സെക്രട്ടറി അഹമ്മതു മാഷും ആണ്. ഒരിക്കല്‍ അദ്ദേഹത്തിനെതിരെ പൊതു യോഗത്തില്‍ അഴിമതി ആരോപണം വന്നപ്പൊള്‍, ഒരിക്കല്‍ പോലും ലൈബ്രറിയില്‍ നിന്നു ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്ത തന്ടെ നേരെയാണു മാന്യ അംഗങല്‍ അഴിമതി ആരോപിക്കുന്നതു എന്നു അദ്ദെഹം ഖേദിചിട്ടുണ്ട്T.
മാഷ് സാധാരണയായി സ്കൂളില്‍ വടി, ചൂരല്‍ മുതലായ ആയുധ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല. എന്നാല്‍ ചന്തിക്കിട്ടുള്ള ഇദ്ദേഹത്തിണ്ടെ പ്രയോഗം വളരെ പ്രസിദ്ദമാണ്. ഏതാണ്ടൂ ഒന്നു ഒന്നര മിനിറ്റു നീണ്ടു നില്ക്കുന്ന ഈ കയ്തരി പ്രയോഗം ഏറ്റുവാങുന്നവര്‍ ആദ്യം രണ്ടു കാലിലും പിന്നെ പൊങി പൊങി , റ്റയ്റ്റാനിക്കില് റോസ്(കെയ്റ്റ് വിങ്സിലി) തള്ളവിരലില്‍ നില്ക്കുന്നതു പോലെയും, അവസാനം ഭൂമിയുമായുള്ള സകല ബന്ധവും വിച്ഛേദിചു ചുമ്മാ വായുവില്‍ തൂങിയും നില്ക്കും. അപ്പോള്‍ കണ്ണില്‍ നിന്നും പോകുന്ന പൊന്നീച്ചകള്‍ അവിടെയെങും പറന്നു നടക്കും.
ഇസ്മായിലും ഷാജിയും ജാവെദിക്കടെ വീട്ടില്‍ എത്തുമ്പൊള് അതാ വടി പോലെ മാഷ് വരാന്തയില്ചാരുകസാരയില് പത്രവും വായിച്ചിരിക്കുന്നു.
ശബ്ധം കേള്‍പ്പിക്കാതെ ഗേറ്റു തുറന്നു മാഷ് കാണാതെ അടുക്കള ഭാഗത്തൂടെ കയറാനുള്ള അവരുടെ ശ്രമം,
“എന്താടാ ഷാജി, കള്ളന്മാരെപ്പൊലെ പതുങി പൊകുന്നതു”
എന്ന ഒറ്റചോദ്യം കൊണ്ടു മാഷ് തകര്‍ത്തു കളഞു.
കള്ളി വെളിച്ചത്തായതിണ്ടെ അമ്പരപ്പില്‍, കയ്യിലിരുന്ന കുഴ്ലപ്പം പോലത്തെ മാസിക ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിക്കാനുള്ള ഷാജി യുടെ ശ്രമം വിജയിച്ചില്ല.
“രാ്വിലെ എന്താ ബൂക് ഒക്കെയായി രണ്ടുപേരും“ എന്ന ചോദ്യത്തില്‍ ഷാജി തകര്‍ന്നു!
അപ്പോഴും മുറ്റത്തു തന്നെ നില്‍ക്കുകയായിരുന്ന അവരുടെ മുട്ടുകാലുകള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ തുടങി.
സന്ദര്ഭത്തിണ്ടെ ഗൌരവം കണക്കിലെടുത്തു, “അതു ജാവേദിക്കാക്കു കൊടുക്കനുള്ളതാണ് “ എന്നു ഇസ്മായില്‍ പ്രതികരിച്ചു.
അകത്തേക്കു നോക്കി ജാവെദിക്കയെ നീട്ടിവിളിചു, മാഷ് രണ്ടുപേരോടും കയറി ഇരിക്കാന്‍ പറഞു.
സംഗതി രക്ഷപ്പെട്ട്ടു എന്നു കരുതി രണ്ടു പേരും കയറി ഇരുന്നു. പുസ്തകം മാഷു കണ്ടു കൊളമാകണ്ട എന്നു കരുതി ഷാജി അതു കസെരയുടെ പുറകില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതു കഷ്ടകാലത്തിനു മാഷു കണ്ടു.എന്തൊ പന്തികേടു തോന്നിയ മാഷ്,
“ ആട്ടെ, എന്തു പുസ്തകമാണു?മൂത്താപ്പ ഒന്നുകാണട്ടെ,,”
എന്നു പറഞതും, ഷാജി പുസ്തകം ഇസ്മായിലിന്റെ മടീയിലേക്കിട്ടു. കിട്ടിയപാടെ ഇസ്മായില്‍ അതു തുടകള്‍ക്കിടയില്‍ തിരുകി.
മാഷിംടെ വിളികേട്ടു വാതില്ക്കല് വന്ന ജാവെദിക്ക സംഗതി പന്തിയല്ലെന്നു കണ്ടു സ്തധലം കാലിയാക്കി. ഗുലുമാലു മണത്തറിഞ മാഷ് പുസ്തകം ബലമായി വാങാന് എഴുന്നേറ്റതും
“വിട്ടോടാാ ഷാാജീ,,,“ എന്നു കൂക്കി കൊണ്ടു ഇസ്മായില്‍ അരമതിലും ചാടിക്കടന്നു ഓടീ.
ഗേറ്റ് തുറക്കനൊന്നും മിനക്കെടാതെ, നാലര അടി പൊക്കം മാത്രമുള്ള ഇസ്മായില്‍ 6 അടി പൊക്കമുള്ള മതില് കൂള്‍ അaയി ചാടിക്കടന്നു!!! പിന്നാലെ ഷാജിയും!
Saturday, June 9, 2007
Subscribe to:
Post Comments (Atom)
6 comments:
സാദിഖേ,
കഥകളൊക്കെ വായിച്ചു. നന്നായി എഴുതിയിരിക്കുന്നു. പക്ഷേ അക്ഷരതെറ്റുകള്‍ പോസ്റ്റിന്റെ ഭംഗി കളയുന്നുവെന്നു പറയാതെ വയ്യ.
ദാ ഇവിടെ ഒന്നു പോയി "ടൈപ്പ്പ് ചെയ്യാനുള്ള സോഫ്റ്റ്വെയര്" എന്ന ഭാഗം ഒന്നു നോക്കൂ.
http://howtostartamalayalamblog.blogspot.com/
അവിടെ പറഞ്ഞിരിക്കുന്ന ബ്ലോഗറിലെ സെറ്റപ്പും ചെയ്യാന്‍ മറക്കല്ലേ..
അപ്പൊ ചുള്ളാ... കിട്വായിട്ടീണ്ട്ട്ടാ. കഥേളൊക്കേണ്ട് പോരട്ട്ന്നേയ് ..
ഈ ഷാജിയെ ഒരുപിടിയും കിട്ടുന്നില്ലല്ലോ..?
ഒള്ളത് തന്നെ?
നന്ദി കൂട്ടുകാരെ,
അക്ഷരതെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം. എനിക്കു പല അക്ഷരങളും എങിനെയാണു റ്റൈപ്പ് ചെയ്യേണ്ടത് എന്നു അറിയില്ല. ഖേദിക്കുന്നു,,
നിസാര്‍, ഷാജി നമ്മുടെ ബാചില് എസ് 3 യില്‍ ഉണ്ടായിരുന്നു.ഫ്രം ചേരമാന്‍. കണ്ടാല്‍ നീ അറിയും.
കുതിരവട്ടന്‍, ആളെ എനിക്കു മനസ്സിലായില്ല,,,ഖേദിക്കുന്നു,, ബ്ലോഗില്‍ ഒന്നും കണ്ടില്ലാലൊ? പക്ഷെ സെറ്റപ് നന്നായിട്ടുണ്ട്.
നന്ദി, നമോവാകം!!
ഹായ് സാദീ...
കമന്റ് അക്ഷരത്തെറ്റിനെക്കുറിച്ച് തുടങ്ങാമെന്നു കരുതിയിരുന്നതാണ്. എന്നാല്‍ ടിന്റുമോന് സൂചിപ്പിച്ചതിനാല്‍ അതിലേക്കിനി കടക്കുന്നില്ല.
വരമൊഴി ഡൌണ്‍ലോഡ് ചെയ്തില്ലെ? അത് ഓപ്പണ്‍ ചെയ്ത് ലിപി നോക്കുക. വെരി ഈസി. നിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഇമ്പമേകട്ടെ.
--------------
കൌമാരപ്രായത്തിലെ കുസൃതികള്‍ എത്രയേറെ പറഞ്ഞാലും തീരില്ല അല്ലെ? വയസ്സുകാലത്ത് രസകരമായ ഓര്‍മ്മകളായി അവശേഷിക്കുന്നു...
ഷാജിയെ ഓര്‍ക്കാന്‍ കഴിയുന്നില്ലെങ്കിലും ശില്പി തിയ്യേറ്ററും, എസ്സെന്‍ തിയ്യേറ്ററും, അതിന്റെ പരിസരവും എല്ലാം ഓര്‍മ്മ വരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്കുന്ന കൊച്ചു കൊച്ചു പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും അതെക്കുറിച്ച് കേട്ടറിവുണ്ട്. എന്റെ രാജ്യം ശില്പ്പിയത്രെ!
There is a group called Kochupusthakam in yahoo where u can read better malayalam sex stories than Stunt Bharathdwani
dear sadiq,
sorry i dont hav ur malayam font as well as time to typ it.happy to see that such good writers with exellent commant on both vocal and verbal language studied at our asmabi.had these orkut &all were there earlier more &more great writers were asmabians.i am proud of being an asmabian as you,gafoor, &nizar are all asmabians sadiq. keep it up.
Post a Comment